ആരാധകരെ ഞെട്ടിച്ച് പുത്തൻ ഫോട്ടോ ഷൂട്ടുമായി നടി ദീപ്തി സതി’.! ചിത്രങ്ങൾ കാണാം😍

പ്രശസ്ത സംവിധായകൻ ലാൽ ജോസ് സംവിധാനം നിർവഹിച്ച നീനയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ദീപ്തി സതി.സിനിമയിൽ എത്തുന്നതിനു മുൻപ്‌തന്നെ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന താരം നീന എന്ന സിനിമയ്ക്കു അനുയോജ്യമായ കഥാപാത്രത്തിനു വേണ്ടിയുള്ള ഓഡിഷനിലൂടെ ആണ് സിനിമയുടെ അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തത്. മികച്ച പ്രതികരണമാണ് നീന എന്ന കഥാപാത്രത്തിലൂടെ ദീപ്തിക്കു ലഭിച്ചതും, താൻ യഥാർത്ഥ ജീവിതത്തിൽ നീന എന്ന കതപാത്രവുമായി നിരവതി സാമ്യങ്ങൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ അങ്ങനെ ഒരു വേഷം ചെയ്യാൻ എളുപ്പത്തിൽ സാധിച്ചു എന്നും ദീപ്തി പറയുകയുണ്ടായി.


നിരവതി പ്രമുഖ പരസ്യ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്, സമൂഹമാധ്യമങ്ങളിൽ വളരേ സജീവമായ താരം അവിടെ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരേ പെട്ടന് തന്നെ പ്രേക്ഷക ശ്രെദ്ധ ആകർഷിക്കുന്നവയാണ്.വളരേ ബോൾഡും ഗ്ലാമർസ് ആയ ചിത്രങ്ങളാണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്. അത്തരത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം.