2021 തൻ്റെ ആദ്യ ഫോട്ടോഷൂട്ടുമായി നടി അമേയ മാത്യു..! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ലോകം മുഴുവൻ ഉള്ള ആളുകൾ പുതുവർഷത്തെ വരവ്റ്റുകഴിഞ്ഞു.കൊറോണ എന്ന വൈറസ് നിറഞ്ഞു നിൽക്കുന്ന ഈ സമയത്തു ചെറിയ രീതിയിൽ ആണെങ്കിൽ കൂടിയും എല്ലാവരും ന്യൂഇയർ ആഘോഷത്തിലാണ് ഇപ്പോൾ. ഇന്ത്യയിലും പുതുവർഷത്തെ വരവേറ്റുകൊണ്ട് ആളുകൾ പുറത്തിറങ്ങി ആഘോഷങ്ങൾ തിമർക്കുകയാണ്.എന്നാൽ കേരളത്തിൽ പുതുവർഷത്തിന്റെ തലേന്ന് 10 മണിക്ക് തന്നെ ആഘോഷ പരിപാടികൾ നിർത്തുവാൻ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

മലയാള ചലച്ചിത്ര മേഖലയിലെ നടിമാരിൽ മിക്യവരും കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ അവരുടെ ആരാധകർക്ക് ന്യൂഇയർ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. താരങ്ങൾ അവരുടെ ഏറ്റവും പുതിയ ഫോട്ടോസ് പങ്കുവെച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചത്.സിനിമയിലും, വെബ് സീരീസുകളിലും അഭിനയിച്ച് നിരവതി ആരാധകരെ നേടിയെടുത്ത താരമാണ് അമേയ മാത്യു.

വെബ് സീരീസുകളുടെ രാജകന്മാരായ കരിക്കിന്റെ ഒരു സീരിസിൽ വേഷമിട്ടതിനു പിന്നാലെയാണ് താരത്തിനു ഇത്രയേറെ ആരാധകർ ലഭിക്കുന്നത്. അതിന് മുമ്പ് തന്നെ ജയസൂര്യ ചിത്രമായ ആട് 2വിന്റെ ക്ലൈമാക്സ് സീനിൽ താരം അഭിനയിച്ച് കൈയടി നേടിയിട്ടുണ്ട്.സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ്,സ്റ്റൈലിഷ് ഫോട്ടോ ഷൂടുകൾ പങ്കുവെച് ആരാധകരെ ഞെട്ടിച്ചിട്ടുള്ള ഒരാള്കൂടിയാണ് അമേയ.താരത്തിന്റെ ന്യൂഇയർ സ്പെഷ്യൽ ചിത്രങ്ങൾ കാണാം.