ആമസോൺ പ്രൈമിൽ റിലീസിങ്ന് ഒരുങ്ങി ദൃശ്യം 2..! ചിത്രത്തിൻ്റെ ടീസർ കാണാം..| drishyam 2 teaser

1252

സൂപ്പർ സ്റ്റാർ മോഹൻലാൽ ജിത്തു ജോസഫ് എന്നിവർ ഒന്നിച്ചപ്പോൾ ഹിറ്റായിമാറിയ ചിത്രമാണ് ദൃശ്യം.ഇതേ സിനിമ റീമേക്ക് ചെയ്ത ഭാഷകളിൽ എല്ലാം തന്നെ വൻ ഹിറ്റായിരുന്നു. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ എടുത്ത ഏക ചിത്രവും ദൃശ്യം തന്നെയാണ്.മോഹൻലാൽ എന്ന പ്രതിഭാസത്തെ ഏറ്റവും മികച്ച രീതിൽ സിനിമ ആസ്വാതക്കാരുടെ മുന്നിൽ എത്തിക്കുവാൻ ദൃശ്യം എന്ന സിനിമയിലൂടെ സംവിധായകനു സാധിച്ചു. ഏറെ നാളുകളായി ആരാധകരുടെ കാത്തിരുപ്പിനു വിരാമമിട്ടു ഇപ്പോൾ ദൃശ്യം 2 റിലീസ്നു ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ടീസർ ആണ് മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. തീയേറ്റർ റിലീസ് പ്രതീക്ഷിച്ച ചിത്രം ആരാധകരെ നിരാശരാക്കി ഒ ട്ടി ട്ടി പ്ലാറ്റ് ഫോമിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ റിലീസിംഗ് ഡേറ്റ് ആമസോൺ പ്രൈം തീരുമാനിക്കും എന്നാണ് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞത്.