‘ഗോവൻ ബീച്ചിൽ അവധി ആഘോഷിച് പൂർണിമ ഇന്ദ്രജിത്ത്..’ –താരത്തിന്റെ ഫോട്ടോസ് വൈറലാകുന്നു😍

204

മലയാളത്തിൽ ആദ്യകാലങ്ങളിൽ നിരവതി സിനിമകളിൽ തിളങ്ങി നിന്ന താരമാണ് പൂർണിമ വിവാഹ ശേഷം സിനിമ ജീവിതത്തിൽ നിന്നും ഇടവേള എടുത്തു എങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും താരാമൂല്യമുള്ള ഒരു നടിയാണ് പൂർണിമ. താരം വിവാഹിതയായി എത്തിയത് അന്തരിച്ച നടൻ സുകുമാരന്റെ താര കുടുംബത്തിലേക്കാണ്, ശേഷം മലയാളികൾ കൂടുതൽ സ്നേഹത്തോടെ പൂർണിമയേ കാണുവാൻ തുടങ്ങി.


2002-ൽ ഇന്ദ്രജിത്തുമായി താരം വിവാഹിതയാകുന്നത്, ശേഷം സിനിമ രംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു.സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ 3-4 ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ച പൂർണിമ പിന്നീട് ദിലീപിന്റെ ഒപ്പം നായികയായി വർണക്കാഴ്ചകൾ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ മുതൽ താൻ ഒരു മികച്ച നടിയാണെന്ന് തെളിയിക്കുകയായിരുന്നു.ഉന്നതങ്ങളിൽ,വലിയേട്ടൻ,രണ്ടാം ഭാവം,നാറാണത്ത് തമ്പുരാൻ,ഡാനി,മേഘമലഹാർ, എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.


പരസ്യങ്ങളിൽ ഹിറ്റ്‌ ആയ സന്തൂറിലെ ‘സന്തൂർ മമ്മി..’ എന്ന വിശേഷണം നൽകികൊണ്ടാണ് താരത്തിന്റെ ആരാധകർ ചിത്രങ്ങൾക് ചുവടെ കമന്റുകൾ രേഖപ്പെടുത്തുന്നത്.കൂടാതെ തിരമാല അടിക്കുന്ന ഒരു ഫോട്ടോയിൽ ഇന്ദ്രജിത്ത് ഒരു മനോഹരമായ കമന്റ് രേഖപെടുത്തിയിട്ടുണ്ട്. ‘2020 നിങ്ങളെ കണ്ടുമുട്ടിയപ്പോൾ..’ എന്നുള്ള വളരേ രസകരമായ കമന്റ്‌ ആണ് ഇന്ദ്രജിത്ത് നൽകിയത്.