‘താൻ പ്രമുഖ നടി അല്ലാത്തതുകൊണ്ട് സിനിമ രംഗത്ത് നിന്നും വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്..’ – അനാർക്കലി മരിക്കാർ

ആനന്ദം എന്ന സിനിമയിലൂട കേരളത്തിലെ സിനിമ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയ താരമാണ് അനാര്‍ക്കലി മരക്കാര്‍. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തനിക്കുള്ള നിലപാടുകള്‍ പലപ്പോഴും അവിടെ തുറന്ന് പറയുന്നത് പതിവാണ്. മിക്യവാറും സാമൂഹിക പ്രാധാന്യം ഉള്ള വിഷയങ്ങളിൽ അനാര്‍ക്കലി ഇടപെടാറുണ്ട്.

ഈയിടെ താരം ഗൃഹലക്ഷ്മി വാരികയ്ക്കു കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞ വസ്തുതകൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്.സിനിമ മേഖലയിൽ നിന്ന് തനിക്ക് പലപ്പോഴും വിവേചനം നേരിട്ടിട്ടുണ്ടെന്നാണ് അനാർക്കലി അഭിമുഖത്തില്‍ പരാമർശിക്കുന്നത്.താരത്തിന്റെ വാക്കുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിട്ടുണ്ട്.

താൻ ഒരു പ്രമുഖ നടി അല്ല എന്നതുകൊണ്ട് സിനിമ രംഗത്ത് നിന്നും വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ചലച്ചിത്ര രംഗത്തെ പറ്റിയും വ്യക്തി ജീവിതത്തെ കുറിച്ചും താരം അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ്. നിരവതി സ്ത്രീകൾ ഈ മേഖലയിൽ ഇപ്പോൾ വന്നിട്ടുണ്ടെന്നും,ഇപ്പോൾ സ്ത്രീകൾക് സിനിമയിൽ പണ്ടെത്തെക്കാള്‍ കുറച്ചുകൂടി പ്രാധാന്യം കിട്ടുന്നുണ്ടെന്നും താരം പരാമർശിച്ചു.