‘സാരിയിൽ ഗ്ലാമർ ലുക്കിൽ നടി മീര നന്ദൻ’;താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ഏറ്റെടുത് സോഷ്യൽമീഡിയ😍

ദിലീപ് നായകനായ ലാൽ ജോസ് ചിത്രം മുല്ലയിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മീര നന്ദൻ.അതിനു ശേഷം നിരവതി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നെടുവാനും മീര നന്ദന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ അജ്മാനിലെ ഗോൾഡ്‌ എഫ് എമിൽ റേഡിയോ ജോക്കി ആയും താരം സേവനമനുഷ്ടിക്കുന്നുണ്ട് മോഡലും,അവതാരകയും ആയ മീര നന്ദൻ. അതു പോലെ സമൂഹ മാധ്യമങ്ങളിലും ഒരു സജീവ സാന്നിധ്യമാണ് താരം.


ഈയിടെ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച പുത്തൻ ഫോട്ടോസ് ആണ് ഇപ്പോൾ താരത്തിന്റെ ആരാധകരുടെ മനം കവരുന്നത്. സാരിയിൽ പൂച്ചക്കണ്ണുമായി നോക്കുന്ന ത്രസിപ്പിക്കുന്ന മീരയുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രെദ്ധ നേടിയിരിക്കുകയാണ്. ചിത്രങ്ങൾ പകർത്തിയത് സുജിത്താണ്, കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്തിരിക്കുന്നത് ജാസാഷ് ഡിസൈൻ സ്റ്റുഡിയോയാണ്.