‘താൻ വരച്ച പുതിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച് നടി നിമിഷ സജയൻ’… താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് താരംഗമാകുന്നു….😍

681

മലയാള സിനിമ മേഖലയ്ക്കു കിട്ടിയ പ്രതിഭയാണ് നിമിഷ സജയൻ, തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ ആകെ കയ്യിലെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഒട്ടേറെ അവാർഡുകളും, അംഗീകാരങ്ങളും ഏറ്റുവാങ്ങിയ നടി കൂടിയാണ് നിമിഷ. എപ്പോഴും വളരേ സാധാരണ രീതിയിൽ ജീവിക്കുകയും, തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആരുടെയും മുന്നിൽ ഒരു മടിയും കൂടാതെ തുറന്നു പറയുകയും ചെയുന്ന ആളുകൂടിയാണ് നിമിഷ.

ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത്‌ നിരവതി അവാർഡുകൾ വാരികൂട്ടിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക് ഉള്ള അരങ്ങേറ്റം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ മറ്റൊരു ഹോബി ആണ് വരക്കുക എന്നത്. ഒഴിവുസമയങ്ങളിൽ ചിത്രങ്ങൾ വരക്കുവാൻ സമയം കണ്ടെത്തുന്ന താരം വരച്ച ചിത്രങ്ങൾ എല്ലാം ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ആരാധകർക് പങ്കുവെക്കാറുണ്ട്, അത്തരത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറൽ ആവുന്നത്.