ആകാശത്തിൽ ഇന്ന് വിസ്മയ കാഴ്ച്ച.. വ്യാഴവും ശനിയും ഇന്ന് അടുത്തടുത്ത്…കാണാൻ മറക്കേണ്ട ഈ വിസ്മയം

സാറ്റേൺ,ജൂപിറ്റർ., അതായത് വ്യാഴവും ശനിയും ഇന്ന് ആകാശത്തിൽ വിസ്മയമാകുന്നു. എങ്ങനെയാണെന്നല്ലേ?
അതെ സൗരയൂഥത്തിലെ വലിയ ഗ്രഹങ്ങൾ ആയ ഇവർ ഇന്ന് മുഖത്തോട് മുഖം കാണുന്നു. ഡിസംബർ 21ത്തിന് ഈ അപൂർവകാഴ്ച ആകാശത്തു പ്രേത്യക്ഷ്യമാകുന്നു. ഇന്ന് ഇവർ തമ്മിലുള്ള അകലം വെറും 0.1ഡിഗ്രി ആവും.60വർഷം മാത്രം കൂടുമ്പോൾ നടക്കുന്ന ഈ അപൂർവസംഗമം ഇനി 2080മാർച്ച്‌ 15- ലെ നടക്കുകയുള്ളു.സൂര്യൻ അസ്തമിച്ചതിനു ശേഷം ഈ കാഴ്ച നക്നനേത്രങ്ങൾ കൊണ്ട് കാണാൻ നമുക്ക് സാധിക്കും.ശാസ്ത്ര രംഗത്ത് ഇതിനെ ‘ഗ്രേറ്റ്‌ കൻജക്ഷൻ ‘എന്നാണ് വിളിക്കുന്നത്.