അസാമാന്യ മെയ്‌വഴക്കവുമായി അമല പോൾ, ‘തലകീഴായി നിന്ന് ജീവിതം നേർദിശയിലാക്കൂ,..’ – വീഡിയോ വൈറൽ

റൺ ബേബി റൺ എന്ന മോഹൻലാൽ സിനിമയിൽ ഗംഭീര പ്രകടനം കാഴ്ചവെച് മലയാളി പ്രേക്ഷകർക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അമല പോൾ. നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക് കടന്നുവെരുന്നത്. നീലത്താമര ഗംഭീരവിജയം ഏറ്റുവാങ്ങിയെഗിലും നടിയെ തേടി നല്ല വേഷങ്ങൾ എത്തിയിരുന്നില്ല.

ശേഷം മൈന എന്ന തമിഴ് സിനിമയിൽ നായികയാകുകയും,ചിത്രത്തിൽ വളരേ നല്ല പ്രകടനം കാഴ്ച വെച്ച താരത്തിന് പിന്നീട് നിരവതി അവാർഡുകളും, അവസരങ്ങളും ലഭിക്കുകയും ചെയ്തു. അതിന് ശേഷം ആണ് മലയാളത്തിൽ മോഹൻലാലിനൊപ്പം റൺ ബേബി റൺ എന്ന ചിത്രം ചെയ്തത്, ബോക്സ് ഓഫീസിൽ ഗംഭീര വിജയം നെടുയെടുത്ത ചിത്രം വഴി പിന്നീട് താരത്തിനു കൂടുതൽ നല്ല വേഷങ്ങൾ ലഭിക്കുകയും ചെയ്തു.

ഇപ്പോൾ അമല പോളിന്റെ പേര് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്.താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു വിഡിയോയും, ചിത്രങ്ങളുമാണ് തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അസാമാന്യ മെയ്‌വഴക്കത്തോടെ യോഗ പരിശീലിക്കുന്ന അമല പോളിനെ കാണുന്ന ആരാധകരുടെ കിളിപോയെന്നു പറയാം.