‘കിം കിം കിം ‘മഞ്ജുവാര്യർ അങ്ങ് കെനിയയിലും സൂപ്പർ ഹിറ്റ്‌…😂

മലയാളത്തിന്റെ സ്വകാര്യഅഹങ്കാരമായ നടി മഞ്ജുവാര്യർ ഇപ്പോൾ കെനിയ വരെ പ്രശസ്തി നേടിയിരിക്കുന്നു. കെനിയ സിനിമയിൽ ഒന്നും അഭിനയിച്ചിട്ടല്ല…..സന്തോഷ്‌ ശിവൻ നിർമിച്ച ‘ജാക്ക് ആൻഡ് ജിൽ ‘എന്ന ചിത്രത്തിന് വേണ്ടി മഞ്ജു പാടിയ പാട്ടാണ് ‘കിം കിം കിം ‘.. ഈ ഗാനം കഴിഞ്ഞ ആഴ്ച ആണ് റിലീസ് ചെയ്തത്. മലയാളികൾ മുഴുവൻ ഈ പാട്ട് സന്തോഷത്തോടെ സ്വീകരിച്ചു. മലയാളികൾ മാത്രമല്ല ഇപ്പോൾ കെനിയയിൽ ഉള്ള കുട്ടികൾ ഈ പാട്ടിന്റെ വലിയൊരു ആരാധകരാണ്. കിം കിം കിം എന്ന മഞ്ജു പാടിയ പാട്ടിനൊപ്പം നൃത്തചുവിടുകൾ വയ്ക്കുന്ന കെനിയയിലെ കുട്ടികൾ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ സന്തോഷം പങ്കുവക്കുകയായിരുന്നു നടി മഞ്ജുവാര്യർ..