ഈ ക്രിസ്തുമസനു ഒരു വെറൈറ്റി സ്പെഷ്യൽ റെസിപ്പി തയ്യാറാക്കിയാലോ???., ചിക്കൻ മീൻ കറി.

ചിക്കൻ മീൻകറി ഉണ്ടാകാൻ ആവശ്യമായ ചേരുവകൾ

. ചിക്കൻ -200gm
. കാശ്മീരി മുളകുപൊടി -3tbp
. മുളകുപൊടി -2tp
. മഞ്ഞൾപൊടി -1/2tp
. പുളിവെള്ളം -100gm
. ഇഞ്ചി – ഒരു വലുത് (ചതച്ചത് )
. വെളുത്തുള്ളി (ഒരുഅല്ലി മൊത്തം )ചതച്ചത്
. കറിവേപ്പില – ഒരു തണ്ട്
. വെളിച്ചെണ്ണ -ആവശ്യത്തിന്
. കടുക് – 1tp
. ഉലുവ – 1tp
. ഉപ്പ് – ആവശ്യത്തിന്

മൺചട്ടി ചൂടായിക്കഴിയുമ്പോൾ അഞ്ചുസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്കു കടുക് ഇടുക. കടുക് പൊട്ടിക്കഴിയുമ്പോൾ ഉലുവ ഇടുക. അതിനു ശേഷം ചതച്ചുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. കറിവേപ്പില കൂടി ഇടുക. ശേഷം ഇവ നല്ലോണം വഴറ്റുക.വഴന്ന് കഴിയുമ്പോൾ തീ നല്ലോണം കുറച്ചു വച്ചതിനു ശേഷം കാശ്മീരിമുളകുപൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർക്കുക. പൊടികൾ മൂത്തു കഴിഞ്ഞാൽ ഇതിലേക്കു പുളിവെള്ളം ഒഴിക്കുക.ഇതിലേക്കു ചെറിയ കഷണങ്ങൾ ആക്കിവച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. അരമണിക്കൂറു കഴിയുമ്പോൾ നല്ല കിടിലൻ മീൻ കറി റെഡി. പുളി പിടിക്കാൻ മൂന്നു മണിക്കൂർ വച്ചതിനു ശേഷം കറി വിളമ്പാവുന്നതാണ്.

Leave a Comment

Your email address will not be published.