‘ഇനി ഒരിക്കലും അതുപോലുള്ള സീനുകളിൽ അഭിനയിക്കാൻ താല്പര്യം ഇല്ല’ മനസ് തുറന്ന് ആൻഡ്രിയ ജർമിയ….!

1660

നടി, മ്യൂസിക് കമ്പോസർ, പിയാനിസ്റ്റ്, പാട്ടുകാരി, എന്നിങ്ങനെ നിരവതി മേഖലകളിൽ കഴിവുതെളിയിച്ച നടിയാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായിക ആയാണ് ആൻഡ്രിയയുടെ സിനിമയിലെകുള്ള കാൽവെയ്പ്പ്. അതിനു ശേഷം മ്യൂസിക് കമ്പോസർ,ഡാൻസർ,മോഡൽ എന്നീ മേഖലകളിൽ എല്ലാം അറിയപ്പെടുകയായിരുന്നു.


തമിഴ്,മലയാളം, ഹിന്ദി എന്നി ഭാഷകളിൽ ഇപ്പോൾ താരം ഒരു പിടി നല്ല ചിത്രങ്ങൾ ചെയ്തുകഴിഞ്ഞു. സിനിമ മേഖലയിൽ എത്തുന്നതിനു മുൻപ് നാടകരേഖത്തും താരം സജീവമായിരുന്നു, ഗിരീഷ് കർണാടിന്റെ നാഗമണ്ഡല എന്നുള്ള നാടകത്തിലൂടെയാണ് ആൻഡ്രിയ നാടകരംഗത്തു അരങ്ങേറ്റം കുറിക്കുന്നത്.


ഗൗതം മേനോൻ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന സിനിമയിൽ ഒരു ഗാനം ആലപിക്കുകയും, അതിനുശേഷം അദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന ചിത്രത്തിൽ അഭിനയിക്കാനും ആൻഡ്രിയക് അവസരം ലഭിച്ചു. അഭിനയത്രി എന്നതിലുപരി ഒരു ഗായികയായി അറിയുവാൻ ആയിരുന്നു താരത്തിനു താല്പര്യം.

ആൻഡ്രിയ അഭിനയിച്ച ഒരു സൂപ്പർ ഹിറ്റ്‌ ചിത്രം ആയിരുന്നു വടചെന്നൈ, ചിത്രത്തിൽ ബെഡ്റൂം സീനും, റൊമാന്റിക് സീനുമെല്ലാം അനവധിയാണ്. അന്ന് ആ സീനുകളിൽ അഭിനയിച്ചതിൽ ഇപ്പോൾ ദുഃഖം ഉണ്ട് എന്നാണ് താരം പറയുന്നത്. ആ സിനിമയ്ക്കു ശേഷം പല സംവിധായകരും അതേപോലുള്ള റൊമാന്റിക് ബെഡ്റൂം സീനുകളിൽ അഭിനയിക്കാൻ തന്നെ ഷെണിച്ചിരുന്നു, എന്നാൽ ഒരുപോലുള്ള വേഷങ്ങൾ വീണ്ടും അഭിനയിക്കാൻ താല്പര്യം ഇല്ലാത്തത്കൊണ്ട് അതെല്ലാം ഒഴിവാക്കുകയാണ് ഉണ്ടായത്.