ഷക്കീലയുടെ ഗംഭീര ട്രൈലർ ഏറ്റെടുത്ത് ആരാധകർ.! നിറഞ്ഞാടി റിച്ച ഛദ്ദ..😍 ട്രൈലർ കാണാം..

സൗത്തിന്ത്യൻ ബി ഗ്രേഡ് സിനിമകളിലൂടെ  പ്രശസ്തി നേടിയ നടി ഷക്കീലയുടെ ജീവിത കഥയെ ആധാരമാക്കി എടുത്ത സിനിമ റിലീസിങ്ന്  ഒരുങ്ങുകയാണ്. സിനിമയ്ക്കു ഷകീല എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നതും, ചിത്രത്തിന്റെ ടീസർ കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ഈ സിനിമയുടെ ട്രൈലെർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രേവർത്തകർ. ടീസറിന് കിട്ടിയത് പോലെ തന്നെ വളരേ മികച്ച പ്രതികരണമാണ് ഈ ട്രെയിലറിനും സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഒരിക്കൽ കേരളത്തിൽ ഷക്കീല ചിത്രങ്ങൾ തരംഗമായിരുന്നു.പക്ഷെ അങ്ങനെ ഒരു കാലത്തിനു ശേഷം അവരുടെ ജീവിതത്തിൽ നടന്ന  തിരസ്കാരങ്ങളും ബുദ്ധിമുട്ടുകളും എല്ലാം ഒരുപാടാണ്. ഇവയെലാം ഈ സിനിമയിലൂടെ പുറംലോകത്തിനു  കാണിക്കുവാൻ സാധിക്കും എന്നാണ്  അണിയറ പ്രവർത്തകർ പറയുന്നത്. 90 കളിലും 2000 വർഷത്തിന്റെ തുടക്കതിലുമാണ് ഷകീല തരംഗം സൗത്തിന്ത്യൻ സിനിമയിൽ ആഞ്ഞടിച്ചത്.

ഇന്ദ്രജിത് ലങ്കേഷ്‌ എന്ന കന്നഡ സംവിധായകൻ സംവിധാനം നിർവഹിച്ച ഈ സിനിമയിൽ റിച്ച ഛദ്ദ ആണ് ഷക്കീലയുടെ വേഷം കയ്കാര്യം ചെയുന്നത്.