ചുവപ്പിൽ ഗ്ലാമറസായി പാരിസ് ലക്ഷ്മിയുടെ ഹോട്ട് ഫോട്ടോഷൂട്ട്‌..! Paris Laxmi hot photoshoot

ഫ്രാൻ‌സിൽ പ്രോവെൻസ് എന്ന സ്ഥലത്തു ജനിച്ചു വളർന്നു ഒടുവിൽ കേരളകരയിൽ ചെക്കറിയ താരമാണ് പാരിസ് ലക്ഷ്മി. താരത്തിന്റെ യഥാർത്ഥ നാമം മറിയം സോഫിയ ലക്ഷ്‌മി എന്നാണ്.ലക്ഷ്മിയുടെ പിതാവ് ഇവ് കവിയുമാണ്,നാടക കലാകാരനുമാണ്. അമ്മ പത്രേസ്യ ശില്പിയും. ഇന്ത്യൻ സംസ്കാരത്തോടും ഹിന്ദു ആചാരങ്ങളോടുമുള്ള ഉള്ള ഇഷ്ടം കൊണ്ടാണ് താരത്തിന്റെ മാതാപിതാക്കൾ അവർക്ക് ലക്ഷ്മി എന്നും ഇളയ മകനെ നാരായണൻ എന്നും പേരിട്ടത്.ഫ്രാൻസിലെ ക്ലാസിക് കലാരൂപങ്ങൾ ചെറുപ്പത്തിൽ തന്നെ പഠിച്ചിരുന്നു അവർ, ലക്ഷ്മി ആദ്യമായി ഇന്ത്യയിൽ വരുന്നത് 7 വയസുള്ളപോൾ ആണ്.അന്ന് വന്നപ്പോൾ ഭരതനാട്യം കാണുകയും പിനീട് അത് പഠിച്ചെടുക്കാൻ ആഗ്രഹം പ്രേകടിപ്പിക്കുകയും ചെയ്തു, ഫ്രാന്‍സില്‍നിന്നുമാണ് ലക്ഷ്മി ഭരതനാട്യത്തിന്റെ പ്രാഥമികചുവടുകള്‍ പഠിച്ചത്. ശേഷം ഇന്ത്യയിൽ വന്നു ഡോ. പത്മ സുബ്രഹ്‌മണ്യത്തിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു.സിനിമ മേഖലയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആണ്, ഇപ്പോൾ താരത്തിന്റെ ചുവപ്പിൽ കുളിച്ചുനിൽക്കുന്ന ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. അർജുൻ ഷാജി എന്ന ആളാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഓരോ സ്ത്രീയിലും ചുവപ്പിന്റെ ഒരു നിഴലുണ്ട്..! എന്ന അടിക്കുറിപോട് കൂടിയാണ് ഫോട്ടോസ് താരം പങ്ക് വെച്ചിരിക്കുന്നത്.