സൂര്യ ടി.വി യിൽ സംപ്രേഷണം ചെയ്ത പൊൻപുലരി എന്ന പ്രോഗ്രാമിൽ അവതാരകയായി വന്ന് പിന്നീട്,ശേഷം മലയാളം സിനിമ-സീരിയൽ മേഖലയിൽ ആക്റ്റീവ് ആയി തുടരുന്ന ആളാണ് നടി കവിത നായർ. കെ.കെ രാജീവ് ഒരുക്കിയ ഹിറ്റ് സീരിയലുകൾ ആയ വാടകയ്ക്കൊരു ഹൃദയം, അയലത്തെ സുന്ദരി, തോന്ന്യാക്ഷരങ്ങൾ എന്നിവയിൽ മുഖ്യ വേഷത്തിൽ താരം വേഷമിട്ടിട്ടുണ്ട്.
പേര് സൂചിപ്പിക്കുന്ന പോലെ അനവതി കവിതകളും, ചെറുകതകളും എലാം നടി ചെയ്തിട്ടുണ്ട്. സൂര്യ ടി.വിയിൽ സംപ്രേഷണം ചെയ്ത കളിവീട് എന്ന പരമ്പരയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ശേഷം ഇതുവരെ നിരവധി സിനിമകളിലും പരമ്പരകളിലും ആണ് കവിത അഭിനയിച്ചിട്ടുണ്ട്, കുരുക്ഷേത്ര, ഹോട്ടൽ കാലിഫോർണിയ,മാമ്പഴക്കാലം, കൊച്ചി രാജാവ് ലീല, അപ്പോത്തിക്കരി എന്നി സിനിമകളിലും കവിത വേഷമിട്ടിട്ടുണ്ട്.