എന്നെ വിളിച്ചു വരുത്തി ചതിക്കുകയായിരുന്നു; അഭിനയം നിർത്താനുള്ള കാരണം തുറന്നു പറഞ്ഞു അഞ്ജു അരവിന്ദ്..!!

791

ടെലിവിഷൻ മേഖലയിൽ 25 വർഷത്തിൽ പരം പരിചയ സമ്പത്തുള്ള ഒരു നടിയാണ് അഞ്ചു അരവിന്ദ്. 1995 ൽ ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്, മലയാളത്തിന് പുറമെ തെലുങ്കിലും, തമിഴിലും താരം മികവ് കാഴ്ചവെച്ചിട്ടുണ്ട്. 50 ഓളം സീരിയലുകളിൽ അഭിനയിച്ച താരം ഏതാനും സിനിമകളിലും നായികയായും, സഹതരം ആയും വേഷമിട്ടിട്ടുണ്ട്.


പക്ഷെ സീരിയൽ മേഖലയിൽ ഉള്ളവർ തന്നെ പല പ്രാവശ്യം ചതിച്ചിട്ടുണ്ട് എന്ന് അഞ്ചു പറഞ്ഞു.ആദ്യ കാലങ്ങളിൽ സിനിമയിൽ സഹോദരി റോൾ ആണ് കൂടുതലായും അഞ്ചു ചെയ്തിരുന്നത്.തന്നെ മികച്ച വേഷം ഉണ്ടെന്നു പറഞ്ഞു വിളിച്ചതിനു ശേഷം ചതിച്ചിട്ടുണ്ട് എന്ന് താരം പറയുന്നു. മുഴുനീള വേഷം ആണ് തനിക് ഉള്ളത് എന്ന് പറഞ്ഞു വിളിച്ചിട്ട്, ഒരാഴ്ചക്കുള്ളിൽ ഷൂട്ടിങ് തീർത്തു തന്നെ തിരിച്ചയക്കുക ആണ് പതിവ് എന്നും അഞ്ചു വെളിപ്പെടുത്തി