‘ഞാൻ എന്തും പറയും, ആരും എന്നെ കണ്ടുപിടിക്കില്ല’ എന്നാണ് പലരുടേയും വിചാരം..’ – തുറന്നടിച്ച് നടി ഭാവന

സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ വളരെ അധികം വർധിച്ചു വരികയാണ് ഇപ്പോൾ. കൂടുതലായും ഇതിനെല്ലാം ഇരയാകുന്നത് മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ആണെന്നതാണ് അതിൽ ഏറ്റവും ദുഃഖകരം ആയ കാര്യം. അതിനാൽ തന്നെ തന്നെ നടിമാർ പലപ്പോഴും ഇതുപോലെ ഉള്ള പ്ലാറ്റുഫോമുകളിൽ ഇത്തരക്കാർക് എതിരെ തുറന്ന് സംസാരിക്കാറുമുണ്ട്.

ഇതുപോലുള്ളവർക് എതിരെ നിയമങ്ങൾ നടപടികൾ വേണ്ടത്ര കാര്യക്ഷമം അല്ല എന്നതാണ് വേറൊരു സത്യം. സൈബർ അക്രമങ്ങൾക് നേരെ നിയമം വളരെ ദുർബലമാണ് എന്നതാണ് ഇതുപോലുള്ളവരെ ഇതിന് കൂടുതൽ ധൈര്യം നൽകുന്നത്. മലയാള സിനിമ മേഖലയിലെ സ്ത്രീകൾക് വേണ്ടി ശബ്ദം ഉയരത്തുന്ന സഘടനയാണ് ഡബ്ല്യു.സി.സി. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ക്കെതിരെ നടക്കുന്ന അഭ്യുസുകള്‍ക്ക് ഡബ്ല്യു.സി.സി ഇപ്പോള്‍ പ്രതികരിക്കുന്നുണ്ട്.