ഷകീലയുടെ ജീവിതകഥ പറയുന്ന പുതിയ സിനിമയുടെ ടീസർ പുറത്ത്

3020

ഷക്കീല-നോട്ട് എ പോണ്‍സ്റ്റാര്‍ എന്ന നടി ഷക്കീലയുടെ ജീവിതകഥയെ പ്രചോദനം ചെയ്‌ത്‌ ഇന്ദ്രജിത് ലങ്കേഷ് സംവിധാനം നിർവഹിക്കുന്ന പുതിയ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. നടി ആയ റിച്ച ഛദ്ദയാണ് സിനിമയിൽ ഷക്കീലയുടെ റോൾ ചെയുന്നത്. ഡിസംബർ 25 നു ചിത്രം തിയേറ്ററുകളിലോ, അല്ലെങ്കിൽ ഒ ടി ടി റിലീസ് ആയോ എത്തും എന്നാണ് അറിഞ്ഞത്. ബി ഗ്രേഡ് സിനിമയിൽ 16ാം വയസില്‍ എത്തിയ ഷക്കീലയുടെ ജീവിതവും പിന്നീട് ഉണ്ടായ മാറ്റങ്ങളുമാണ് സിനിമയിൽ പറയുന്നത്.

ഇന്ദ്രജിത് ലങ്കേഷ് എന്ന കന്നഡ സംവിധായകന്റെ ആദ്യതെ ഹിന്ദി സിനിമയാണ് ‘ഷക്കീല’. 2017ല്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ അനിയനാണ് ഇന്ദ്രജിത്ത്. സിനിമയിൽ റിച്ചയ്ക്ക് പുറമെ മലയാളി താരമായ രാജീവ് പിള്ള,പങ്കജ് ത്രിപാഠി, കന്നഡ നടൻ എസ്തര്‍ നൊറോണ എന്നിവരും ഉൾപ്പെടുന്നു.

ഷക്കീലെ 90കളില്‍ സൗത്ത് ഇന്ത്യയെ ഇളക്കി മറിച്ച നടിയാണ്. തെലുങ്ക്, മലയാളം,തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി 250ഇൽ പരം സിനിമകളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്.