ചുവപ്പിൽ തിളങ്ങി റേബ മോണിക്ക;താരത്തിന്റെ വൈറൽ ആയ ഫോട്ടോഷൂട്ട് വീഡിയോ കാണാം😍

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മിടുക്കി എന്ന പരുപാടിയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് റേബ മോണിക്ക. ശേഷം ചലച്ചിത്ര മേഖലയിലേക് പ്രവേശിച്ച റേബയെ തേടി അനവതി അവസരങ്ങൾ വന്നിരുന്നു. നീരജ് മാധവ് മുഖ്യ വേഷത്തിൽ വന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം ആയിരുന്നു റേബയുടെ ആദ്യത്തെ സിനിമ. അതിനു ശേഷം ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ഈ യുവനടിക് സാധിച്ചു.


തമിഴ് താരം വിജയ് നായകനായി അഭിനയിച്ച ബിഗിളിൽ വളരേ പ്രാധാന്യം അർഹിക്കുന്ന ഒരു വേഷം അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു. അവസാനമായി റേബ അഭിനയിച്ചത് ടോവിനോ തോമസ് നായകനായി എത്തിയ ഫോറൻസിക് എന്ന സിനിമയിലാണ് . ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ ആവുന്നത് റേബ മോണിക്കയുടെ ചുവന്ന ഡ്രസ്സ് ഇട്ടുള്ള ഒരു ഫോട്ടോ ഷൂട്ട്‌ ആണ്. മഹേഷ് നായരാണ് ക്യാമറാമാൻ. ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വീട്ടിരിക്കുന്നത്, ഫോട്ടോസ് ഉടനെ എത്തും എന്നും താരം പറഞ്ഞു.