സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ലിച്ചിയുടെ ഫോട്ടോഷൂട്ട്‌, സോഷ്യൽ മീഡിയയിൽ വൈറൽ ആയി ചിത്രങ്ങൾ!

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കേറിപ്പറ്റിയ നടിയാണ് അന്ന രേഷ്മ എന്ന ലിച്ചി, ലിച്ചി എന്ന് പറഞ്ഞാലേ മിക്യവാറും ആളുകൾക്കു അന്നയെ മനസ്സിലാവുകയുള്ളു. കാരണം ആദ്യ ചിത്രം ആയ അങ്കമാലി ഡയറിസിലെ ലിച്ചി എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചു. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി താരം തിളങ്ങി. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ കൂടെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ നായിക പ്രാധാന്യമുള്ള വേഷം കയ്കാര്യം ചെയ്തും അന്ന പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.


ഇപ്പോഴിതാ ശരീരഭാരം കുറച്ച അന്ന തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയുകയുണ്ടായി. വണ്ണം കുറച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് ലിച്ചി എന്ന രേഷ്മ.താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ മാറ്റം ആരാധകരുമായി ഷെയർ ചെയ്‌തത്. മികച്ച പ്രതികരണമാണ് പുതിയ ഫോട്ടോകൾക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം കാണാം.