മലയാള ചലച്ചിത്ര പ്രേമികള്‍ക്ക് ഇഷ്ടമുള്ള നടിയാണ് സോനാ നായര്‍. 1996ല്‍ താരം തൂവല്‍ കൊട്ടാരം എന്ന സിനിമലൂടെയാണ് അഭിനയ മേഖലയിൽ തിളങ്ങിയത്. സിനിമയിലെ ഹേമ എന്ന കാരക്റ്റർ ഏറെ ജനപ്രീതി നേടിയിരുന്നു. അഭിനയ മേഖലയിൽ വന്നത് മുതല്‍ ഇതുവരെ വരെ ലഭിച്ച കഥാപാത്രങ്ങളെ താരം ഏറ്റവും നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു.
ഇപ്പോഴിതാ താരം തന്റെ ഭർത്താവിനെപ്പറ്റി മനസ് തുറക്കുകയാണ്. ഉദയന്‍ അമ്പാടി ആണ് സോനയുടെ ഭര്‍ത്താവ്. വിവാഹ ശേഷമാണ് നടിയ്ക്ക് നല്ല വേഷങ്ങള്‍ ലഭിക്കാൻ തുടങ്ങുന്നത്. വിവാഹത്തിന് ശേഷം താരം ചെയ്ത കഥാപാത്രങ്ങള്‍ മികച്ചതാക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചത് താരത്തിന്റെ ഭര്‍ത്താവാണ്.