‘ക്രിസ്മസിനെ വരവേൽക്കാൻ തയ്യാറായി നടി ഭാവന’, ചിത്രങ്ങൾ കാണാം..

235

ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ് സോഷ്യൽ മീഡിയയിൽ ഉള്ള സിലിബ്രിറ്റിസ് എലാം . ക്രിസ്മസുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളാണ് എല്ലാവരും പ്രേക്ഷകര്‍ക്കായി ഷെയർ ചെയുന്നത് .കൊറോണ കാലമായതിനാല്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾക് അല്പം മങ്ങല്‍ ഉണ്ടായേക്കാം, പക്ഷേ കോവിഡിന്റെ പേടി ഇപ്പോള്‍ ആളുകള്‍ക്ക് ഇടയിൽനിന്നും മാറി ത്തുടങ്ങിയിരിക്കുകയാണ്. ജനങ്ങള്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു.

ഈയിടെ സി കേരളത്തിൽ അതിഥിയായി എത്തിയ ഭാവനയുടെ എപ്പിസോഡുകള്‍ എല്ലാം തന്നെ വളരെ ഏറെ ജനശ്രദ്ധ നേടിയവയാണ്. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയിലെ തന്നെ മുന്‍ നിര നായികമാരില്‍ ഒരാളാണിപ്പോള്‍ ഭാവന. താരത്തിന്റെ വിവാഹം കഴിഞ്ഞതിൽ പിന്നെ വളരെ സെലക്ടീവായി മാത്രമാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.നടി തിരിച്ചുവരവ് നടത്തിയത് 96 ന്റെ കന്നഡ റീമേക്കിലൂടെയാണ്. ഏറെ ശ്രദ്ധ നേടിയിരുന്നു ചിത്രം. ചിത്രത്തിന്റെ ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.


സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയ താരം പങ്കുവയ്ക്കാറുള്ള ഫോട്ടോകൾ എല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്താണ് താരത്തിന്റെ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ ആകർഷിച്ചത്. ഭാവന മലയാള ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത് നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ്. അനവതി പുതുമുഖങ്ങളെ വെച്ച് പുറത്തിറക്കിയ ചിത്രം ഒരുപാട് ശ്രദ്ധ നേടിയ സിനിമയായിരുന്നു. പരിമളം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിച്ചത്. മലയാളത്തില്‍ സജീവമായിരുന്ന കാലത്തു താരത്തിന് ഒരുപാട് അവസരങ്ങള്‍ ആയിരുന്നു മറ്റു ഭാഷകളില്‍ നിന്നും എതിയത്. തമിഴിലും, തെലുങ്കിലും,കന്നടയിലും അനവതി സൂപ്പര്‍താരങ്ങളുടെ ജോഡി ആയി ഭാവന തിളങ്ങിയിട്ടുണ്ട്.