ഐശ്വര്യ ലക്ഷ്‌മി നായികയാകുന്ന പുതിയ ചിത്രം “അർച്ചന 31 നോട്ടൗട്ട്”ന്റെ ചിത്രീകരണം പാലക്കാട്‌ ആരംഭിച്ചു..

നടി ഐശ്വര്യ ലക്ഷ്മി നായകിയാവുന്ന “അര്‍ച്ചന 31 നോട്ടൗട്ട്” എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് പാലക്കാട്‌ തുടക്കം കുറിച്ചു. 30 ദിവസം ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം നിർവഹിക്കുന്ന സിനിമയാണ് ‘അര്‍ച്ചന 31 നോട്ടൗട്ട്


വിവേക് ചന്ദ്രന്‍,അജയ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും, സംഭാഷണവും എഴുതിയിരിക്കുന്നത്. അർച്ചന എന്നുള്ളത് ഒരു കോമഡി ഫാമിലി എന്റെർറ്റൈനെർ ചിത്രമാണ്. ഏതൊരു പെൺകുട്ടിയും ജീവിതത്തിൽ കടന്നു പോയേക്കാവുന്നതും, എന്നാൽ വളരെ തമാശ നിറഞ്ഞ ചടുലമായ അവതരണശൈലിയാണ് ചിത്രം തയ്യാറാവുക. മാര്‍ട്ടിന്‍ പ്രക്കാട്ട്, രഞ്ജിത്ത് നായര്‍, സിബി ചാവറ, എന്നിവര്‍ ചേര്‍ന്ന്മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോയല്‍ ജോജി ആണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ചാര്‍ളി’, ‘ഉദാഹരണം സുജാത’ എന്നീ സിനിമകളുടെ നിര്‍മ്മാണ പങ്കാളികൂടിയാണ് പ്രശസ്ത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് .