‘പാന്റാണോ മുറിച് കൈയിൽ പിടിച്ചിരിക്കുന്നത് ?’ – തമന്നയുടെ പുതിയ ഫോട്ടോസിനെ ട്രോളി സോഷ്യൽ മീഡിയ

272

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തെന്നിന്ത്യൻ താര സുന്ദരിമാർക്ക് ബോളിവുഡിൽ ഉള്ള നായികമാരെകൾ ആരാധകർ കൂടുതലാണ്. സൗത്ത് ഇന്ത്യയിലെ മിക്യ ഭാഷകളിലും മാറി-മാറി അഭിനയിക്കുന്നവരാണ് ഇവർ.അതിനാൽ തന്നെ ഇന്ത്യയിൽ എല്ലായിടത്തും ഉള്ള ആളുകൾ ഇവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുക എന്നുള്ളത് സ്വാഭാവികമാണ്.

അങ്ങനെ ഉള്ള, തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ് തമന്ന ഭാട്ടിയ. മലയാളത്തിൽ താരം ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും, താരത്തിന്റെ ആരാധകരിൽ മലയാളികളും ഒരുപാട് ഉണ്ടെന്നുള്ളതാണ് സത്യം. ബാഹുബലി ഉൾപ്പടെയുള്ള ബ്രഹ്മണ്ഡ ചിത്രങ്ങളിൽ തമന്ന അഭിനയിച്ചിട്ടുള്ളത്കൊണ്ട് തന്നെ മിക്യ മലയാളികൾക്കും പ്രിയങ്കരിയാണ് താരം.

എയർപോർട്ടുകളിൽ ഇറങ്ങുന്ന സിനിമ താരങ്ങളുടെ ഫോട്ടോകൾ എന്നും സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ തമന്ന കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് ഹൈദരാബാദ് എയർപോർട്ടിൽ മുഖവരണം എല്ലാം വെച്ചുകൊണ്ട് സ്റ്റൈലിഷായി വന്നിറങ്ങിയാ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയികൊണ്ടിരിക്കുന്നത്. പച്ച കളർ സ്വെറ്റ്‌-ഷർട്ടും, ഒപ്പം ജീൻസ് മെറ്റീരിയൽ കൊണ്ടുള്ള ഷോർട്സും ധരിച്ചായിരുന്നു താരം എത്തിയത്.താരത്തിന്റെ കയ്യിൽ ഒരു ജീൻസ് കോട്ട് ഉം ഉണ്ട്, എന്നാൽ ആ കോട്ട് കണ്ടു ആരാധകർ ചോദിക്കുന്നത് ജീൻസ് മുറിച് കയ്യിൽ പിടിച്ചതാണോ എന്നാണ്.