‘സിനിമയിൽ മാത്രം കണ്ടിട്ടുള്ള ജയിൽ,49 ദിവസം കിടന്നപ്പോൾ എനിക്ക് വന്ന മാറ്റങ്ങൾ…ശാലു മേനോൻ മനസ് തുറക്കുന്നു

1237

സിനിമ, സീരിയൽ രംഗത്തു പ്രശസ്തമായ നടിയാണ് ശാലു മേനോൻ. അടുത്തിടെ ഏറെ വിവാദങ്ങളിൽ പെട്ടിരുന്ന താരം ഇപ്പോൾ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സോളാര്‍ അഴിമതി കേസുമായി കൂട്ടിച്ചേർത്താണ് നടി ശാലു മേനോനെ അറസ്റ്റ് ചെയ്‌തത്. ശാലു മേനോനും, ബിജു രാധകൃഷ്ണനും ഒന്നിച്ച് 25 ലക്ഷം രൂപ വെട്ടിച്ചു എന്ന ഒരു പരാതിയിലാണ് നടി ജയിലിൽ ആയത്. ജയിലിൽ പോകേണ്ട അവസ്ഥ വന്നപ്പോൾ താരം വാർത്തകളിൽ നിറഞ്ഞു നിന്നു. ശേഷം കുറേനാളത്തേക് ശാലുവിനെ ആരും കണ്ടില്ല,. ജയിൽ ശിക്ഷ കഴിഞ്ഞു താരം പുറത്തുവന്നപ്പോൾ മനസില്‍ എടുത്ത തീരുമാനങ്ങളും അത് പ്രാവര്‍ത്തികമാക്കാന്‍ താൻ എടുത്ത കഷ്ടപാടുമാണ് നടി ഇപ്പോള്‍ ഷെയർ ചെയുന്നത്.

ജയിലില്‍ ഉണ്ടായിരുന്ന സമയം ഒരു വ്യക്തി എന്ന നിലയില്‍ ആ ദിവസങ്ങൾ തനിക് പുതിയ പാഠങ്ങൾ പടിക്കുവാനുള്ള അവസരം ആയിരുന്നു എന്ന് താരം പറയുന്നു. ജയില്‍ എന്നാൽ സിനിമയില്‍ മാത്രം കണ്ടിരുന്ന ഒന്നാണെന്നും, താന്‍ അതിൽ കഴിയേണ്ടി വന്നപ്പോൾ ചില ലക്ഷ്യങ്ങള്‍ തന്റെ മനസിലേക്ക് വന്നു എന്നും ആണ് ശാലു പറയുന്നത്. ജയിൽ ജീവിതം ഒരു വ്യക്തി എന്നുള്ള നിലയില്‍ ജീവിതത്തിൽ swayamv അഴിച്ചുപണികൾ നടത്തുവാൻ ജയിലിലെ ദിനങ്ങൾ തന്നെ പ്രാപ്തയാക്കിയെന്നും, അതുവരെ സിനിമയില്‍ മാത്രം ജയില്‍ കണ്ടിരുന്ന ഞാന്‍ അവിടെ ജീവിച്ചത് 49 ദിവസമാണ്. ഒരുപാടു പച്ചയായ ജീവിതങ്ങളെ ഞാൻ അവിടെ കണ്ടു. ജയിലിൽ വച്ചാണ് ഞാൻ എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ പഠിച്ചത്. ആ വിശ്വാസം തന്നെയാണ് എന്നെ പതറാതെ പിടിച്ചു നിർത്തുവാൻ സഹായിച്ചതും, നടി പറഞ്ഞു.