യുവനടി റിയ തോമസ്, ബാഹുബലിയിലെ ദേവസേനയുടെ ലുക്കിൽ ഉള്ള ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു

ഇന്ത്യൻ ചലച്ചിത്രരംഗത്തെ ബ്രഹ്മണ്ഡ സിനിമകളിൽ ഒന്നാണ് എസ്.എസ് രാജമൗലി സംവിധാനം നിർവഹിച്ച ബാഹുബലി. കോടികൾ കളക്ഷൻ വാരിക്കൂട്ടിയ ചിത്രത്തിലെ കതപാത്രങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷക മനസ്സിൽ താങ്ങിനിൽക്കുന്നവയാണ്.ചിത്രത്തിൽ ബാഹുബലിയുടെ തൊഴിയായ് ദേവസേന എന്ന കഥാപാത്രം ചെയ്ത അനുഷ്ക ഷെട്ടിക്ക് ആരാധകർ ഒരുപാടാണ്.


യുവനടിയായ റിയ തോമസ് മറിയം ഇപ്പോൾ ദേവസേനയുടെ വേഷം പുനരാവിഷ്‌ക്കരിച്ച് സമൂഹമാധ്യമങ്ങളിൽ വന്നിരിക്കുകയാണ്. ദേവസേനയെ അതേപടി പകർത്തിവെച്ച പോലെ ഉണ്ടെന്നാണ് ചിത്രങ്ങൾ കണ്ടശേഷം ആളുകൾ പ്രീതികരിച്ചത്. ദേവസേന എന്ന കഥാപാത്രം വളരേ ഉറച്ച ഒരു കഥാപാത്രം ആയതുകൊണ്ടുതനെ, വളരേ സൂക്ഷ്മതയോടെയാണ് താരം ഓരോ എക്സ്പ്രഷൻസ് ഉം കൊടുത്തിരിക്കുന്നത്.

റിയ ചേർത്തല സ്വദേശി ആണ്, താരം അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. റിയ തോമസ് അഭിനയത്തിലേക്ക് വരുന്നത് മോഡലിംഗ് രംഗത്ത് നിന്നുമാണ്. കഴിഞ്ഞ വർഷം നടന്ന മിസ് ഇപ്രസ്സ് കേരളയിൽ റണ്ണർ അപ്പായിരുന്നു താരം.