തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ആട്ടവും, പാട്ടുമായി നടി സ്വാസിക ; വീഡിയോ പങ്കുവെച്ച് ചിത്രത്തിന്റെ സംവിധായകൻ ബിലഹരി

കുഞ്ചാക്കോ ബോബൻ നായകനായ ‘അള്ള് രാമേന്ദ്രൻ ’ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കുടുക്ക് 2025’. സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ ലൊക്കേഷനില്‍ നടന്ന രസകരമായ വീഡിയോയാണ് സംവിധായകന്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ലൊക്കേഷനിൽ പാട്ടു പാടി നൃത്തം ചെയ്തുകൊടിരിക്കുന്ന സ്വാസികയുടെ വീഡിയോയാണ് വൈറലായികൊണ്ടിരിക്കുന്നത്. തനിക് ഏറ്റവും സന്തോഷം നൽകിയ ലൊക്കേഷനാണ് കുടിക്കിന്റെ എന്ന് റാപ്പ് മോഡിൽ പാടുന്ന സ്വാസികയെയാണ് വീഡിയോയില്‍ കാണുവാൻ സാധിക്കുന്നത്. നടിയും, കൂടെയുള്ളവരും ഇടക്ക് പൊട്ടിച്ചിരിക്കുന്നുമുണ്ട്. ജ്വാല എന്ന കഥാപാത്രമായാണ് സിനിമയിൽ സ്വാസിക അഭിനയിക്കുന്നത്. കൃഷ്ണ ശങ്കര്‍ ആണ് നായകൻ.

മാരന്‍ എന്ന വേഷത്തിൽ എത്തുന്ന കൃഷ്ണ ശങ്കറിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതുവരെ കാണാത്ത വെത്യസ്തമായ മേക്കോവറിലായിരുന്നു താരം പോസ്റ്ററില്‍ എത്തിയത്.താരത്തിന്റെ പതിവ് കഥാപാത്രങ്ങളില്‍ നിന്നും മാറിയുളള ഗെറ്റപ്പിന് വളരേ നല്ല പ്രതികരണമാണ് കിട്ടിയത്. മനുഷ്യന്റെ പ്രൈവസി ആണ് ചിത്രത്തിന്റെ ഉള്ളടക്കം. ഷൈന്‍ ടോം ചാക്കോയും, നടി ദുര്‍ഗ കൃഷ്ണയും പ്രധാന വേഷങ്ങളില്‍ ചിത്രത്തിൽ എത്തുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പാലിച്ചുകൊണ്ട് നവംബറില്‍ ആണ് കുടുക്കിന്റെ ഷൂട്ടിംഗ് തുടങ്ങിയത്.