ഫോട്ടോ എഡിറ്റ് ചെയ്ത് കൊടുത്തതിനെതിരെ കനി കുസൃതി, “എന്റെ രോമമുള്ള കൈയ്യും, ബ്ലാക്ക് സര്‍ക്കിള്‍സും യഥാര്‍ത്ഥ നിറവുമെവിടെ”?

നടി കനി കുസൃതി തന്റെ രോമമുള്ള കൈയ്യും ശെരികുമുള്ള സ്കിൻ കളറും മാറ്റി എഡിറ്റ് എഡിറ്റ്‌ ചെയ്‌ത്‌ ഗൃഹലക്ഷ്മി മാസിക പ്രസിദ്ധീകരിച്ച കവർ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇപ്രാവശ്യത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നടിയാണ് കനി കുസൃതീ.

തന്റെ യഥാർത്ഥ നിറവും, കയ്യിലെ രോമവും എല്ലാം മാറ്റി എഡിറ്റ് ചെയ്ത ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെയാണ് കനി കുസൃതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടിന് മുന്‍പ് തന്നെ ഫോട്ടോ എങ്ങനെ കൊടുക്കണം എന്നതിൽ തനിക് ഉള്ള നിലപാട് താരം വ്യക്തമാക്കിയിരുന്നു.

എന്റെ ബ്ലാക്ക് സര്‍ക്കിള്‍സും, സ്‌കിന്‍ ടോണും,രോമമുള്ള കൈയ്യും അതുപോലെ തന്നെ നിലനിർത്തണം ആയിരുന്നു’, കനി പറഞ്ഞു. ശേഷം മാസികയ്ക്കു വേണ്ടി എടുത്ത എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ കനി കുസൃതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇടുകയും ചെയ്തു. ഇത്തരത്തിൽ ഉള്ള ചിത്രത്തെ കുറിച്ചാണ് താന്‍ പറയുന്നതെന്നും കനി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ തുറന്നു പറഞ്ഞു.

ചങ്കൂറ്റം ഉള്ള സ്ത്രീകൾ ആണ് എന്റെ മാതൃകയെന്ന ക്യാപ്ഷൻ നു ഒപ്പം ആണ് ഗൃഹലക്ഷ്മി എഡിറ്റ് ചെയ്ത ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.