സ്ത്രീകൾക് സുരക്ഷിതമായി ഇറങ്ങി നടക്കണമെങ്കിൽ, സ്ത്രീകൾ നാട് ഭരിക്കണം എന്ന് ഗായത്രി സുരേഷ്..

ഇത്തവണ അനവതി സ്ത്രീ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുണ്ട് എന്നതു ഒരുപാട് പ്രതീക്ഷ നൽകുന്ന ഒന്നാണ് എന്നു നടി ഗായത്രി സുരേഷ് പറയുന്നു. സ്ത്രീകളുടെ കരുത്തും, കരുതലും എല്ലാം നാടിനു ഉപകാരപ്രധാമവും. സ്ത്രീ ഭരിക്കുന്ന നാട് നന്നാവും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. തൃശൂര്‍ സൂപ്പർ സിറ്റി ആണ്. എന്നാലും ഇനിയും ഏറെ വികസനങ്ങൾ വെരുവാൻ ഉണ്ട് ഇവിടെ.

രാത്രി ഒരു 8 മണിക് ശേഷം ടൌൺ യിൽ ഇറങ്ങിയാൽ, നഗരം ഉറങ്ങിയതുപോലെയാണ് നമുക്ക് തോന്നുക. എന്നാൽ തൃശൂരിന്റെ രാത്രികള്‍ കൂടുതൽ സജീവകാൻ നമ്മുടെ
ജനപ്രതിനിധികള്‍ ഇതിൽ ഇടപെടണം.ഏതൊരാൾക്കും രാത്രി എത്ര വൈകിയും സുരക്ഷിതമായി ഇരിക്കുവാനും, നടക്കുവാനും എല്ലാം കഴിയുന്ന ഒരു നഗരമായി തൃശൂരിനെ മാറ്റിയെടുക്കണം. വാണിജ്യപ്രാധാന്യമുള്ള നഗരങ്ങളിൽ ഒന്നായ തൃശൂരില്‍ കൂടുതല്‍ മാളുകളും, ഷോപ്പിങ് കേന്ദ്രങ്ങളും എത്തിയാൽ തന്നെ രാത്രികള്‍ ആക്റ്റീവ് ആയി മാറും എന്ന് താരം പറഞ്ഞു.