‘ബുവേറി ചുഴലികാറ്റു വരുന്നുണ്ട് മാറിക്കോ’ എന്ന് ആരാധകർ, ബീച് സൈഡിൽ നിന്നും ഫോട്ടോസ് പങ്കുവെച് ‘നവ്യ നായർ’

ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കേരളക്കര മുഴുവൻ. ആ സാഹചര്യത്തിൽ കടൽ തീരത്ത് വെച്ച് നടി നവ്യ നായർ ഷെയർ ചെയ്ത ഫോട്ടോസ് പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റുകയാണ്. വാക്കുകളല്ല.. മറിച് മനസിന്റെ ഒരുമയാണ് മനുഷ്യരെ ആകർഷിക്കുക എന്നാണ് നവ്യ പങ്ക് വെച്ച ഫോട്ടോസിൽ കുറിച്ചിരിക്കുന്നത്.എന്നാൽ നവ്യയുടെ ചിത്രങ്ങൾക് താഴെ ആരാധകർ മറുപടി ആയി എഴുതിയിരിക്കുന്നത്, വേഗം വീട്ടിൽ പൊക്കോ ചുഴലിക്കാറ്റ് വരുന്നുണ്ട് എന്നാണ്.

യുവജനോത്സവ വേദികളിൽ നിന്നും ആണ് നവ്യ സിനിമയിൽ എത്തുന്നത്,പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ ആയി മാറി നവ്യ. ചലച്ചിത്ര മേഖലയിൽ വളരേ സജീവമായി നിന്നിരുന്ന നവ്യ വിവാഹ ശേഷം ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയാണ് ഉണ്ടായത്. സിനിമയില്‍ സജീവമലെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി മികച്ച സ്വീകാര്യതയും സപ്പോർട്ട് ഉം ആണ് ആരാധകരിൽ നിന്നും താരത്തിന് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയ താരത്തിന്റെ വീഡിയോകളും, ഫോട്ടോകളും എല്ലാം വളരേ പെട്ടനാണ് വൈറലാവുന്നത്.

ഇഷ്ടം എന്ന ഹിറ്റ്‌ ചിത്രത്തിലൂടെ ദിലീപ് ന്റെ നായികയായ് അഭിനയരംഗത്തേക്ക് എത്തിച്ചേർന്ന നടിയാണ് നവ്യ, താരത്തിനു ഒരു നടിയെന്ന നിലയിൽ ഒരുപാട് അംഗീകാരങ്ങൾ ലെഭിച്ച ചിത്രം രഞ്ജിത്ത് രചനയും, സംവിധാനവും നിർവഹിച്ച നന്ദനം ആണ്.താരം അതിൽ ചെയ്ത ബാലമാണി എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന ഒന്നാണ്, ബലമാണിയുടെ വേഷം നവ്യക് നൽകിയ പ്രശസ്തി വലുതാണ്. വിവാഹ ശേഷം അഭിനയ രംഗത്തു നിന്നും മാറിനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും, ഒപ്പം ടെലിവിഷൻ റിയാലിറ്റി ഷോകളിലും നിറസാനിധ്യമാണ്.