‘ഇത് വെഡിങ് ഷൂട്ട്ടാണോ, അതോ മോഡലിംഗ് ഷൂട്ടോ?’ – വയറൽ ആയ ഒരു ബ്രൈഡൽ ഫോട്ടോ ഷൂട്ട്‌ കാണാം!!

757

കേരളത്തിലെ ഇപ്പോളത്തെ ട്രെൻഡ് അനുസരിച് ഒരു വിവാഹ ചടങ്ങിൽ ചെറുക്കന്റെയോ പെണ്ണിന്റെയോ വീട്ടുകാർക് അല്ല സ്ഥാനം, മറിച്ചു ആ കല്യാണം ഫോട്ടോഗ്രഫി ചെയ്യാൻ വരുന്ന ആളുകൾക്കാണ്. സിനിമയെ കടത്തി വെട്ടുന്ന തരത്തിൽ ഉള്ള ഫോട്ടോസാണ് ഇവർ എടുക്കാറുള്ളത്. ഇന്ന് കേരളത്തിൽ വെറൈറ്റി ഷൂട്ടുകൾ ചെയ്യുന്ന ഒരുപാട് വെഡിങ് കമ്പനികൾ നിലവിലുണ്ട്.

എന്നും പുതുമ ആഗ്രഹിക്കുന്ന മലയാളികൾ അതുകൊണ്ട് തന്നെ എപ്പോഴും എന്ത് വെറൈറ്റി എത്തിക്കാം എന്നാണ് ചിന്തിക്കാറ്, ഈ ചിത്താഗതി തന്നെയാണ് ഇപ്പോൾ വധുവരന്മാർക്കും അതുപോലെ തന്നെ ഫോട്ടോഗ്രാഫി കമ്പനികളും നോക്കുന്നത്. മിക്യവാറും ഇത്തരം വെറൈറ്റി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ആഘോഷമാകാറുണ്ട്. നാടൻ രീതിയിൽ ഉള്ള ഫോട്ടോ ഷൂട്ട് മുതൽ അങ്ങ് വെസ്റ്റേൺ രീതിയിൽ ഉള്ള മോഡേൺ ഗ്ലാമറസ് ഷൂട്ട് വരെ ഇന്ന് വെഡിങ് ഷൂട്ടിൽ കാണുവാൻ കഴിയും.

ഇപ്പോൾ ഉള്ള വെഡിങ് കമ്പനികൾ പണ്ടത്തെ പോലെ താലികെട്ടുന്ന ഫോട്ടോസ് മാത്രം എടുക്കാൻ വരുന്ന ടീംസ് അല്ല.തുടക്കം സേവ് ദി ഡേറ്റ് തൊട്ട് പ്രീ-പോസ്റ്റ് വെഡിങ് ഷൂട്ട്‌ വരെ നീണ്ടു നിൽക്കുന്ന ഒന്നാണ് ഇപ്പോഴത്തെ വെഡിങ് ഫോട്ടോകൾ.ഇതുപോലെ വെറൈറ്റി ആയി കല്യാണ ഷൂട്ടുകൾ ചെയ്തു വരുന്ന കമ്പനികളിൽ ഒന്നാണ് വെഡിങ് ബെല്സ് ഫോട്ടോഗ്രാഫി ആൻഡ് ഇവെന്റ്സ് എന്ന സ്ഥാപനം.


സാധാരണ ആളുകളുടെ ഷൂട്ട്‌ മുതൽ സൂപ്പർ തരങ്ങളുടെ ഷൂട്ടിംഗ് വരെ വളരെ ആകർഷകമായ രീതിയിൽ വെഡിങ് ബെൽസ് ചെയ്യാറുണ്ട്. അത്തരത്തിൽ അവർ ലേറ്റസ്റ്റ് ആയി ചെയ്ത ഒരു ബ്രൈഡൽ ഫോട്ടോ ഷൂട്ട്‌ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയികൊണ്ടിരിക്കുന്നത്. മോഡേൺ വസ്ത്രങ്ങൾ തന്റെ കൈയിൽ പിടിച്ച് കൊണ്ട് നടക്കുന്ന വധുവിന്റെ ചിത്രങ്ങൾ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.