ലോക പ്രശസ്ത ഫോൺ നിർമാതകൾ ആയ ഷവോമിയെയും, ആപ്പിളിനെയും ഇന്ത്യയിലെ ഇമ്പോർട്ട് നിയമങ്ങൾ ബാധിക്കുന്നതായി ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകൾ.മേല്പറഞ്ഞ രണ്ടു കമ്പനികളുടെയും ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ വളരേ കുറവ് മാത്രം ആണ് ലെഭിക്കുന്നത് എന്നാണ് വിപണന കേന്ദ്രങ്ങൾ പറയുന്നത് . ചൈനയില്‍ നിന്നും ഇറക്കുമത്തി ചെയുന്ന ഇലക്ട്രോണിക് സാധനങ്ങൾക്കു മേൽ നിലവിൽ വന്നിട്ടുള്ള പുതിയ ഗുണനിലവാര അനുമതികളുടെ കര്‍ശനമായ നിയന്ത്രണമാണ് ഇതിനു പിന്നിൽ. ഇതിനെ തുടർന്നു കഴിഞ്ഞ മാസം ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ ഐഫോണ്‍ ഇറക്കുമതി മന്ദഗതിയിലാക്കുകയും, ഷവോമി പോലുള്ള ചെറുകിട കമ്പനികള്‍ നിർമിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെ ലേഭ്യത കുറഞ്ഞതയും വിപണന കേന്ദ്രങ്ങൾ അറിയിച്ചു.
സാധാരണയായി 15 ദിവസം എടുത്തുകൊണ്ടു ഇന്ത്യയുടെ ക്വാളിറ്റി ചെക്കിങ് ഏജന്‍സിയായ, (ബിഐഎസ്) ഇലേക്കുള്ള അപേക്ഷയെലാം തീപുകല്പിക്കുകയാണ് ചെയ്യാറുള്ളത്, പക്ഷെ ഇപ്പോളത് രണ്ടോ അതിൽ കൂടുതലോ മാസം സമയം എടുക്കുന്നുണ്ട്. ചൈനയില്‍ നിർമിക്കുന്ന ലാപ്ടോപ്പുകള്, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, എന്നിവ ഇമ്പോർട് ചെയുവാനുള്ള അംഗീകാരം ഓഗസ്ത്മുതൽ ആണ് ബിഐഎസ് വൈകിപ്പിക്കാന്‍ തുടങ്ങുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം വഷളായത്തോടെയാണ് ഇന്ത്യ ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയമങ്ങള്‍ കർശനമാക്കി തുടങ്ങിയത്. ഇതിനു കൂടാതെ, ടെക് രാജകന്മാരായ അലിബാബ, ടെന്‍സെന്റ്, ബൈറ്റ്ഡാന്‍സ് എന്നി കമ്പനികളുടെ നൂറുകണക്കിന് മൊബൈല്‍ അപ്ലിക്കേഷൻസ് ഉം ഇന്ത്യ മുന്നേ നിരോധിച്ചിരുന്നു.
ആപ്പിൾ കമ്പനി പുറത്തിറക്കിയ പുതിയ മോഡൽ ആയ ഐഫോണ്‍ 12 ഇന്ത്യയിൽ ലെഭിക്കുവാൻ താമസം നേരിട്ടത്തോടെ, അതിനുള്ള ബി ഐ എസ് അംഗീകാരം വേഗത്തിലാക്കണമെന്ന് ആപ്പിള്‍ ഇന്ത്യ എക്സിക്യൂട്ടീവുകള്‍ ബിഐഎസിനോട് അഭ്യർത്ഥിക്കുകയാരിരുന്നു . ഭാവിയിൽ കമ്പനി ഇന്ത്യയില്‍ സ്വന്തമായി അസംബ്ലിങ് ജോലികൾ വിപുലീകരിക്കുമെന്നു ഉറപ്പ് നൽകുകയും ചെയ്തു . എന്നാല്‍ എത്ര കാലതാമസം ഐഫോണ്‍ 12ന് നേരിട്ടുവെന്ന് വ്യക്തമായിട്ടില്ല. കമ്പനിക്ക് ഇപ്പോൾ ഇന്ത്യയില്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുണ്ട് ഉണ്ട്, എന്നാല്‍ അവിടെ ലേറ്റസ്റ്റ് മോഡലുകളും, ഐഫോൺ 12 ഉം ഇല്ല ഇതെലാം ചൈന ഇൽ നിന്നും കൊണ്ടുവരുന്നതാണ്, അവിടെ നിലകൊള്ളുന്ന കരാർ ജീവനക്കാരാണ്, ആപ്പിളിന്റെ ഉപകരണങ്ങളില്‍ ഭൂരിഭാഗവും നിർമിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച വരെ ടാബ്ലെറ്റുകള്, ലാപ്ടോപ്പുകള്, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്കായി മാത്രം 1,080 അപേക്ഷകള്‍ തീർപ്പുകൽപ്പിക്കാൻ കെട്ടികിടക്കുകയാണ്, 669 പേര് 20 ദിവസത്തിൽ കൂടുതൽ കാത്തിരിക്കുകയാണെന്നു ഏജന്‍സിയുടെ വെബ്സൈറ്റ് രേഖപെടുത്തുന്നു. ചൈന ആസ്ഥാനമായുള്ള നിർമാണ കമ്പനികൾ ആയ കോംപാല്‍ ഇലക്ട്രോണിക്സ്, വിസ്ട്രോണ്‍ ഇലക്ട്രോണിക്സ്, ഹാംഗൗഹിക്വിഷന്‍ എന്നിവയില്‍ ഉത്പാധിപ്പിക്കുന്ന ഉപകരണങ്ങള്‍ക്കായുള്ള അപേക്ഷകളും ഇതില്‍ ഉണ്ട് . ഇതിൽ ചില അപേക്ഷകള്‍ സെപ്റ്റംബര്‍ മാസം മുതല്‍ തീർപ്പുകല്പികപെടാത്തവയാണ്.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍ കാരണം ബഹിഷ്കരിക്കണം എന്ന് ഇന്ത്യന്‍ വ്യാപാരികളും ഒപ്പം ദേശീയ ഗ്രൂപ്പുകളും മാസങ്ങളായി ആവശ്യപെടുന്ന ഒന്നാണ്. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാശ്രയത്വവും ഇന്ത്യൻ നിർമിത ഉല്പാദനവും പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു. സ്മാര്‍ട്ട് വാച്ചുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്കുള്ള അംഗീകാരം ലെഭിക്കുന്നതിൽ ബിഐഎസ് വയികിക്കുബോൾ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം,ഇത്പോലെ ഉള്ള അപ്ഡേറ്റഡ് ഗാഡ്ജറ്റ്സ് ഇന്ത്യയിൽ തന്നെ നിർമ്മിക്കുവാൻ ഉള്ള പ്രോഹാത്സാഹനം നൽകി വേരുകയാണ്.
ഇപ്പോൾ ടെക്നോളജി ഭീമന്മാർക് ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ് ക്ലിയറന്‍സിൽ വരുന്ന കാലതാമസം, ഇവയുടെയെലാം വിതരണ ശൃംഖലകളെ കൊറോണ നിയന്ത്രണങ്ങള്‍ നല്ലരീതിയിൽ ബാധിക്കുകയും, സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മോഡലുകളുടെ ഇറക്കുമതിയിലേക്ക് തിരിയുകയും ചെയുകയാണ് ഇപ്പോൾ കാണുന്നത്. സ്വര്‍ണം മുതൽ കാറുകള്‍, മൈബൈൽ ഫോണുകൾ തുടങ്ങി എല്ലാ കാര്യങ്ങളും ഉപഭോക്താക്കള്‍ വലിയ ടിക്കറ്റ് വാങ്ങുന്ന ഇന്ത്യയുടെ ഉത്സവ കാലത്തും വലിയ രീതിയിൽ ഉള്ള കാലതാമസം നേരിടേണ്ടി വന്നു.