ചെറുപ്പം കാത്തുസൂക്ഷിക്കണം എന്നുള്ളവർ ഇത് കുടിക്കൂ. മുന്നോട്ട് മാത്രം ഓടിനീങ്ങുന്ന കാലത്തോട് പോരാടിച്ചു യൗവനം നിലനിറുത്താൻ ശ്രമിക്കുന്നവരാണ് നമ്മിളിൽ ഭൂരിഭാഗവും. അതിന് വേണ്ടി നമ്മൾ കഴിക്കാത്ത ആഹാര ശീലങ്ങൾ ഒരുപാട് ആണ് , നാം ചെയ്യാത്ത വ്യായാമങ്ങൾ കാണില്ല. എന്നാൽ പുതിയ പഠനങ്ങളിൽ തെളിയിക്കുന്നത് വ്യായാമത്തോടൊപ്പം ബീറ്റ്റൂട്ട് ജ്യൂസ് കൂടി കുടിച്ചാൽ യൗവനം കാത്തുസൂക്ഷിക്കുന്നത് കൂടുതൽ എളുപ്പമാകുമെന്നാണ്. വയ്ക് ഫോറസ്റ്റ് സർവകലാശാല ഗവേഷകർ നടത്തിയ ഒരു പഠനത്തിലാണ് രക്തസമ്മർദമുള്ള മുതിർന്നവരിൽ വ്യായാമത്തോടൊപ്പം ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിന്റെ ഗുണഫലങ്ങൾ കണ്ടുപിടിച്ചിട് ഉള്ളത്.
വ്യായാമത്തിനു മുമ്പ് ബീറ്റ്റൂട്ട് ജ്യൂസ് അല്പം കുടിക്കുന്നത് മുതിർന്നവരിൽ തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കും എന്ന് പഠനങ്ങൾ വ്യക്തമാകുന്നു. 55 വയസ്ന് മുകളിൽ പ്രായമുള്ള 26 സ്ത്രീകളിലും പുരുഷന്മാരിലും ആണ് പഠനം നടത്തിയത്. ഇവർ വ്യായാമം ചെയ്യാത്തവരും ഉയർന്ന ബ്ലഡ് പ്രഷർ ഉള്ളവരും ആയിരുന്നു. ഇവരിൽ ബ്ലഡ് പ്രഷർ നു ഉള്ള മരുന്ന് കഴിക്കുന്നവരും ഉണ്ടായിരുന്നു.