ഇന്തുപ്പ് ഉപയോഗിച്ച ഏത് തരത്തിലുള്ള തലവേദനയാണെങ്കിലും ഉടൻ മാറ്റാം

1008

ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും തലവേദന അനുഭവിക്കാത്തവര്‍ ഉണ്ടാവില്ല. വിവിധ തരത്തിലുള്ള തലവേദനകൾ ഉണ്ട്. അതിൽ സഹിക്കാനാവാത്ത ഒന്നാണ് മൈഗ്രേയ്ന്‍. മൈഗ്രെയ്ൻ  മാനസിക, ശാരീരിക സംഘര്‍ഷങ്ങളുടെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ്. സാധാരണ തലവേദനയേക്കാള്‍ ഇരട്ടി വേദനയാണ് മൈഗ്രേയ്‌നിനുണ്ടാവുക എന്നതാണ് മറ്റൊരു കാര്യം. അമിതമായി പുകവലിക്കുന്നവരിലും മദ്യപിക്കുന്നവരിലുമാണ് മൈഗ്രേയ്ന്‍ സ്ഥിരമായി കാണപ്പെടുന്നത്. ഇടവിട്ടനുഭവപ്പെടുന്ന കഠിനമായ തലവേദനയാണ് മൈഗ്രേയ്‌നിന്റെ ആരംഭ ലക്ഷണം. തലവേദനയുള്ളപ്പോള്‍ തലച്ചോറിന് പുറത്തുള്ള ഞരമ്പുകള്‍ വികസിക്കുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ സമയം തലയില്‍ ഐസ് വെയ്ക്കുന്നത് രക്തയോട്ടം കുറയ്ക്കാന്‍ കാരണമാകും. സാധാരണ ഉപ്പിനു പകരം വൃത്തിയുള്ള ഇന്തുപ്പാണ് മൈഗ്രേയ്ന്‍ പ്രതിവിധിയായി ഉപയോഗിക്കുന്നതിന് നല്ലത്. ഉപ്പിന്റെ അതേ രുചി തന്നെയാണ് ഇന്തുപ്പിനും ഉള്ളത്.  ഇന്തുപ്പ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതുമാണ്.

118 ൽ അധികം മൂലകങ്ങളാണ് ഇന്തുപ്പില്‍ അടങ്ങിയിട്ടുള്ളത്. ഇത് വേദനയുടെ തീവ്രത കുറയ്ക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും  സഹായിക്കുന്നു. ഇന്തുപ്പിന്റെ ഉപയോഗം മൂലമുണ്ടാകുന്ന സീറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തിലൂടെ മൈഗ്രേയ്‌നിന്റെ വേദനയുടെ തോത് ക്രമാതീതമായി കുറയുന്നു. ഇന്തുപ്പ് നാരങ്ങാ നീരില്‍ ചേര്‍ത്ത് കഴിച്ചാൽ നിമിഷനേരം കൊണ്ട് മൈഗ്രേയ്‌നിന്റെ തോത് കുറയും. ആദ്യം അര ടീസ്പൂണ്‍ നാരങ്ങാ നീരില്‍ അല്‍പം ഇന്തുപ്പ് ചേര്‍ത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു നോക്കുക. പലര്‍ക്കും ആദ്യ ഉപയോഗത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാമെങ്കിലും യാതൊരു വിധ പാര്‍ശ്വഫലങ്ങളും  ഇതുമൂലം ഉണ്ടാകില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ മൈഗ്രേയ്ന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കുറയ്ക്കാന്‍ ഇത്രയും നല്ല വഴി മറ്റൊന്നും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.