ഉറങ്ങും മുൻപ്‌ കാലിനടിയിൽ ഒരു കഷ്ണം സവാള വച്ചാൽ..

630

ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് കാലിനടിയിൽ ഒരു കഷ്ണം സവാള വച്ച ശേഷം സോക്സ് ഇട്ട് കിടക്കുമ്പോൾ എന്തൊകെ ഗുണങ്ങൾ ഉണ്ടാകുമെന്ന് നിങ്ങള്‍ക്ക്‌ അറിയാമോ? നിങ്ങളുടെ ഉള്ളംകാൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്ന ഒരു ഇടം ആണെന്ന് അറിയാമോ? നിങ്ങളുടെ ശരീരാന്തർഭാഗങ്ങളിൽ എല്ലാ പ്രാധാനപ്പെട്ട അവയവങ്ങൾക്കും ഉള്ളംകാലുമായി ബന്ധമുണ്ട്. ചൈനീസ് വൈദ്യശാസ്ത്രം ഉള്ളംകാലിന് നൽകിയിരിക്കുന്ന വിശേഷണം എന്തെന്നാല്‍ ‘പരമോന്നതപദം അഥവാ ധ്രുവരേഖ’ എന്നാണ്. ശരീരത്തിനുള്ളിലെ ഓരോ അവയങ്ങൾക്കും ഉള്ളംകാലുമായി ഒരു ബന്ധമുണ്ട്. എന്നാൽ അത്തരം ഒരു ധ്രുവരേഖ ഇല്ലെന്ന് വാദിക്കുന്ന ചിലരും ഉണ്ട്. ചൈനീസ് വൈദ്യശാസ്ത്രത്തെക്കുറിച്ച് അവഗാഹം ഉള്ളവർക്ക് ധ്രുവരേഖയും ഞരമ്പുകളും തമ്മിലുള്ള ബന്ധം മനസ്സിലാകും.

നമ്മുടെ ശരീരത്തിൽ നാഡീഞരമ്പുകൾ ഉണ്ടെന്ന വിശ്വാസം ഉണ്ടെങ്കിൽ ധ്രുവരേഖ ഉണ്ടെന്നും വിശ്വസിക്കാം. ഉള്ളംകാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ വന്ന് അവസാനിക്കുന്നു (ഏകദേശം 7,000 ധ്രുവരേഖകൾ ഉണ്ട് )അവ ശരീരത്തിലെ മറ്റു പ്രധാനപ്പെട്ട  അവയവങ്ങളുമായി ബന്ധപ്പെടുന്നവയുമാണ്. നമ്മൾ എപ്പോഴും ചെരുപ്പും ഷൂവും ധരിക്കുന്നതു കാരണം ഈ ഞരമ്പുകളെല്ലാം പലപ്പോഴും മയക്കത്തിലായിരിക്കും, അത് മാത്രമല്ല അക്യുപങ്ചർ പോലുള്ള ചികിത്സകൾ ഈ ധ്രുവരേഖകൾക്ക് ഒരുതരത്തിലും ഗുണം ചെയ്യുകയും ഇല്ല. അതുകൊണ്ടാണ് ചെരുപ്പകൾ ഇല്ലാതെ  എല്ലാ ദിവസവും അല്പ ദൂരം എങ്കിലും നടക്കണം എന്ന് പറയുന്നത്. ഇത് നിങ്ങളുടെ പരമോന്നതപദത്തെ ഉത്തേജിപ്പിക്കുന്നതിനും അതുവഴി ഭൂമിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കപ്പെടുന്നതിനും സഹായകരമാകും. ഉള്ളിയും, വെളുത്തുള്ളിയും സാധാരണയായി ചർമ്മത്തിലെ അണുക്കളേയും ബാക്ടീരിയകളേയും നശിപ്പിക്കുന്നതിൽ ഫലപ്രദമായി പ്രവർത്തിക്കുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല, ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് (കണ്ണുനീർ ഉണ്ടാക്കുന്ന ഘടകം) നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു. കൂടാതെ ദോഷകരമായ അണുക്കളേയും ബാക്ടീരിയകളേയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരു സവാള (ഓർഗാനിക്) നേർമ്മയുള്ള കഷ്ണങ്ങളാക്കി  മുറിയ്ക്കുക.ഓർഗാനിക് ആവുമ്പോൾ അതിൽ മറ്റു കീടനാശിനികൾ പ്രയോഗിച്ചിട്ടുണ്ടാകില്ല. ഒരു കഷ്ണം സവാള ഉള്ളംകാലിൽ അമർത്തി വെച്ച ശേഷം സോക്സ് ധരിച്ച് ഉറങ്ങുക. നിങ്ങൾ ഉറങ്ങുമ്പോൾ സവാളയുടെ പ്രകൃതിദത്തമായ രോഗസംഹാരശേഷി നിങ്ങളുടെ ചർമ്മത്തിൽ പ്രവർത്തിയ്ക്കുന്നു. രക്തത്തെ ശുദ്ധീകരിക്കുകയും ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ നിങ്ങളുടെ ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളേയും സവാള വലിച്ചെടുക്കുന്നു.

കൂടാതെ, ഇത് നിങ്ങളുടെ മുറിയിലെ വായുവിനേയും ശുദ്ധീകരിക്കുന്നു. ഇംഗ്ലണ്ടിൽ മഹാമാരി പടർന്നു പിടിച്ചപ്പോൾ അവിടത്തെ ജനങ്ങൾ ഉള്ളി മുറിച്ച് അവരുടെ വീടുകളിലെ മുറികൾക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നതിനുവേണ്ടി വച്ചിരുന്നു. ഇത് രോഗം പകരുന്നതിൽ നിന്ന് അവരെ സംരക്ഷിച്ചു. ചിത്രത്തിൽ ശരീരത്തിലെ അവയവങ്ങളും, അവ ഉള്ളം കാലിലെ ധ്രുവരേഖയുമായി  ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ എന്നതും കാണാം. ബാക്ടീരിയകളേയും, അണുക്കളേയും, പകർച്ചവ്യാധികൾക്ക് കാരണമാകുന്ന എല്ലാത്തരം അണുക്കളേയും സവാള നശിപ്പിക്കുന്നു. സാവളയ്ക്ക് (വെളുത്തുള്ളിയ്ക്കും) ബാക്ടീരയകൾക്കെതിരെയും, വൈറസ് ബാധകൾക്കെതിരെയും പ്രവർത്തിക്കുന്നതിനുള്ള ശക്തമായ കഴിവുണ്ട്.