അഹാരം കഴിച്ച ശേഷം ഉടൻ ചെയ്യാൻ പാടില്ലാത്ത കര്യങ്ങൾ..

ആഹാരം കഴിച്ച ഉടന്‍ കിടന്ന് ഉറങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ആഹാരം കഴിച്ചയുടന്‍ തന്നെ ഉറങ്ങുന്നത് ആസിഡ് റിഫ്ലക്സ്‌ പോലുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. രാത്രി 8 മണിക്കു മുന്‍പേ ഭക്ഷണം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയതിനുശേഷം മാത്രമേ ഉറങ്ങാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് .
ചില ആളുകള്‍ ഉറങ്ങുന്നതിനു മുൻപായി ചെറിയ രീതിയില്‍ വ്യായാമം ചെയ്യാറുണ്ട്. എന്നാൽ, ആഹാരത്തിന് ശേഷം ഒരിക്കലും വ്യായാമം ചെയ്യരുത്. വയറു നിറഞ്ഞ അവസ്ഥയില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത് അവരെ മന്ദതയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

ഭക്ഷണത്തിന് ശേഷം ഉടൻ തന്നെ കുളിക്കുന്ന ശീലം ഒഴിവാക്കണം. ഭക്ഷണം ദഹിക്കാന്‍ ശരീരത്തില്‍ രക്തയോട്ടത്തിന്റെ ആവശ്യകത നല്ലതുപോലെയുണ്ട് . കുളിയ്ക്കുമ്പോൾ ശരീരത്തിന്റെ താപനില കുറയുകയുന്നതോടെ രക്തയോട്ടം കുറയുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച്  45 മിനിട്ടെങ്കിലും കഴിഞ്ഞതിനു ശേഷം മാത്രമേ കുളിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പലര്‍ക്കും ആഹാരം കഴിച്ച ഉടന്‍ തന്നെ ചായ കുടിയ്ക്കുന്ന  ശീലമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ശീലങ്ങള്‍ ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഇല്ലാതാക്കും.

അതുപോലെ, ഭക്ഷണത്തിന് മുമ്പോ ശേഷമോ പുകവലിയ്ക്കുന്നതുവഴി അതില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകള്‍ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തൽ. ആഹാരത്തിന് ശേഷം ഏതെങ്കിലും ഫലങ്ങൾ കഴിക്കുന്നതും ചിലർക്കുളള ശീലമാണ്. എന്നാല്‍ അത് ആഹാരം കഴിച്ച ഉടന്‍ തന്നെ വേണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചില പഴങ്ങള്‍ ആഹാരത്തിന് ശേഷം കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ഇത് ഇന്‍ഡൈജഷന്‍, നെഞ്ചെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുമെന്നാണ് പറയുന്നത്!