പ്രമേഹത്തിനു ജീരകത്തോളം വരില്ല ഒരു മരുന്നും.. ഇന്ന് മുതൽ ഇതിൽ പറയുന്ന പോലെ ചെയ്തു നോക്കൂ

734

നമ്മുടെ ഇപ്പോഴുള്ള ജീവിതശൈലിയനുസരിച്ച് പലരേയും ബാധിയ്ക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹം ഹൃദയപ്രശ്‌നങ്ങള്‍ക്കു വരെ വഴി വെയ്ക്കുന്നു. പ്രമേഹത്തിന് നമുക്കു തന്നെ പരീക്ഷിച്ചു നോക്കാനാകുന്ന നാട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. അതിലൊന്നാണ് ജീരകം. ജീരകത്തിന്റെ പ്രത്യേക രീതിയിലുള്ള ഉപയോഗം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ഇതെക്കുറിച്ചു കൂടുതലറിയാൻ.. തൈമോക്വയ്‌നോന്‍ ജീരകത്തില്‍ തൈമോക്വയ്‌നോന്‍ എന്ന വസ്തുവുണ്ട്. ഇത് പ്രമേഹത്തിനുള്ള പരിഹാരമായി പ്രവര്‍ത്തിക്കുന്നു. ഇന്‍സുലിന്‍
കൂടാതെ ജീരകം ഇൻസുലിന്റെ ഉല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുവഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ക്കൊപ്പം ജീരകവും ഉപയോഗിക്കുന്നു.

1)ദിവസം 2 ഗ്രാം ജീരകം കഴിയ്ക്കുന്നത് ഫാസ്റ്റിംഗ് ഷുഗര്‍ തോതിലും ഭക്ഷണശേഷമുള്ള രക്തപരിശോധനയിലും കാര്യമായ കുറവു വരുത്തുന്നുവെന്നും 2010ലെ പഠനങ്ങൾ കാണിയ്ക്കുന്നു. 2) ജീരകവെള്ളം ഭക്ഷണശേഷം;ഭക്ഷണം കഴിച്ച് 30 മിനുട്ട് ശേഷം ജീരക വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനുള്ള നല്ലൊരു വഴിയാണ് . 3) വറുത്ത ജീരകപ്പൊടി;വറുത്ത ജീരകപ്പൊടി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. 4) ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് ;ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പ് ജീരകവെള്ളം കുടിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തും.ദഹന പ്രശ്‌നമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴിയാണിത്.
5) ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ; ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ജീരകവെളളം കുടിയ്ക്കുന്നത് നല്ല ഉറക്കം നല്‍കും. പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഈ വഴികള്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം സ്വീകരിക്കേണ്ടതാണ്. കാരണം, മരുന്നുകള്‍ക്കൊപ്പം ജീരകം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് പെട്ടെന്നു തന്നെ കുറയുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയ്ക്കു കാരണമാകുന്നതിനു സാധ്യതയുണ്ട് . അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടയ്ക്ക് നോക്കി ഷുഗര്‍ കുറയുന്നുവെങ്കില്‍ മരുന്നിന്റെ ഡോസ് അതിനനുസരിച്ച് കുറക്കേണ്ടതായി വരും.