പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട. ആശുപത്രികളുടെ ലിസ്റ്റ്..

പാമ്പുകളുടെ വായിൽ സ്ഥിതിചെയ്യുന്ന വിഷഗ്രന്ഥികൾ ഉല്പാദിപ്പിക്കുന്ന സ്രവമാണ് പാമ്പിൻവിഷം. പാമ്പിൻ വിഷം സാധാരണ മഞ്ഞ നിറത്തിലാണ് കാണുന്നത്. വിഷഗ്രന്ഥികളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ജോഡി വിഷപ്പല്ലുകൾ ഇവയുടെ മേൽത്താടിയിൽ ഇരു വശത്തുമായി സ്ഥാപിച്ചിരിക്കുന്നു. ഇത്തരം വിഷപല്ലുകളിലൂടെയാണ് പാമ്പുകൾ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തി വെയ്ക്കുന്നത്. ശത്രുക്കളിൽ നിന്നും ‘രക്ഷ’ നേടുന്നതിനും‘ഇര’ പിടിക്കുന്നതിനുമാണ് പാമ്പുകൾ വിഷം കുത്തി വെയ്ക്കുന്നത്. പാമ്പിൻ വിഷം ആമാശയത്തിൽ പ്രവേശിച്ചാൽ സാധാരണ അപകടം സംഭവിക്കാറില.മറിച്ച് ‘വിഷം’ രക്തത്തിൽ കലർന്ന് ശാരീരിക പ്രവർത്തനങ്ങളുടെ സന്തുലനാവസ്ഥയിൽ മാറ്റം വരുന്നതുവഴി മരണം സംഭവിക്കുന്നു. വ്യത്യസ്തങ്ങളായ പോഷകങ്ങളുടേയും ദീപനരസങ്ങളുടേയും മിശ്രിതമാണ് പാമ്പിൻ വിഷം.

രാജവെമ്പാല, ശംഖുവരയൻ, മൂർഖൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെയാണ് (Neurotoxic) ബാധിക്കുന്നത്. അണലിയുടെ വിഷം രക്ത മണ്ഡലത്തെ(Haemotoxic) ബാധിക്കുന്നു. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, അമാശയ വേദന,ശ്വാസതടസ്സം എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാക്കുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുന്നു. പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നില്‍ക്കേണ്ട;

കേരളത്തിലെ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്: തിരുവനന്തപുരംജില്ല: 1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്. 2- SAT തിരുവനന്തപുരം. 3 -. ജനറൽ ആശുപത്രി, തിരുവനന്തപുരം 4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര. 5- താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര. 6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം. 7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്

കൊല്ലംജില്ല : 1- ജില്ലാ ആശുപത്രി, കൊല്ലം. 2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര 3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ . 4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട. 5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി. 6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി. 7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി. 8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ 9). ഉപാസന ഹോസ്പിറ്റൽ, കൊല്ലം. 10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം. 11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം. 12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

പത്തനംതിട്ടജില്ല : 1). ജനറൽ ആശുപത്രി, പത്തനംതിട്ട 2). ജനറൽ ആശുപത്രി, അടൂർ 3). ജനറൽ ആശുപത്രി, തിരുവല്ല 4). ജില്ലാ ആശുപത്രി, കോഴഞ്ചേരി 5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി 6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി 7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല 8). ഹോളിക്രോസ് ആശുപത്രി, അടൂർ 9). തിരുവല്ല മെഡിക്കൽ മിഷൻ

ആലപ്പുഴജില്ല : 1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് 2). ജില്ലാ ആശുപത്രി, മാവേലിക്കര 3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല 4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ 5). കെ സി എം ആശുപത്രി, നൂറനാട്

കോട്ടയംജില്ല : 1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. 2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം. 3- ജനറൽ ആശുപത്രി, കോട്ടയം. 4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി. 5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി. 6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം. 7- കാരിത്താസ് ആശുപത്രി. 8- ഭാരത് ഹോസ്പിറ്റൽ,

കോട്ടയംഇടുക്കിജില്ല : 1- ജില്ലാ ആശുപത്രി, പൈനാവ്. 2- താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ. 3- താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം. 4- താലൂക്ക് ആസ്ഥാനആശുപത്രി, പീരുമേട്. 5- താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി. 6- പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം

എറണാകുളംജില്ല : 1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി. 2- ജനറൽ ആശുപത്രി, എറണാകുളം. 3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി. 4- നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല). 5- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം (ഇപ്പോൾ ഇല്ല). 6- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ. 7- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി. 8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം. 9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം. 10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം. 11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം. 12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം. 13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

തൃശ്ശൂർജില്ല : 1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. 2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ. 3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി. 4- മലങ്കര ആശുപത്രി, കുന്നംകുളം. 5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി. 6- അമല മെഡിക്കൽ കോളേജ്, തൃശൂർ. 7-ജനറൽ ആശുപത്രി, തൃശ്ശൂർ. 8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി. 9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ. 10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി. 11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്. 12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

പാലക്കാട്ജില്ല : 1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ. 2- പാലന ആശുപത്രി. 3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം. 4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. 5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്. 6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി. 7- പ്രാഥമികആരോഗ്യകേന്ദ്രം, പുതൂർ. 8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്. 9- താലൂക്ക് ആസ്ഥാനആശുപത്രി, ഒറ്റപ്പാലം.

മലപ്പുറംജില്ല : 1- മഞ്ചേരി മെഡിക്കൽ കോളേജ്. 2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ. 3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ. 6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ. 9- ജില്ലാആശുപത്രി, തിരൂർ. 10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

മലപ്പുറംജില്ല : 1- മഞ്ചേരി മെഡിക്കൽ കോളേജ്. 2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ. 3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ. 6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ. 9- ജില്ലാആശുപത്രി, തിരൂർ. 10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.