ഡോക്ടര്‍ മരുന്നെഴുതുമ്പോള്‍ ഭക്ഷണത്തിന് മുന്‍പ്, ഭക്ഷണത്തിന് ശേഷം എന്നെഴുതുന്നത് വെറുതെ അല്ല… വളരെ ഗൗരവമുള്ള ഈ കാര്യങ്ങൾ കൊണ്ടാണ് !

അസുഖങ്ങൾ വന്ന് മരുന്ന് കഴിക്കാത്തവർ വളരെ കുറവാണ്. ഹോമിയോ മരുന്നായാലും, ഇംഗ്ലീഷ് മരുന്നായാലും, ഇനി ആയുർവേദ മരുന്നാണെങ്കിലും നമുക്ക് ഡോക്ടര്‍ മരുന്നെഴുതുമ്പോള്‍ മരുന്നിന് മുകളില്‍ ഭക്ഷണത്തിന് മുന്‍പ്, ഭക്ഷണത്തിന് ശേഷം എന്ന് എഴുതുന്നത് എന്തിനാണെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവും .എന്തുകൊണ്ടാണ് മുന്‍പും പിന്‍പും എന്ന് എഴുതുന്നത് എന്നറിയാമോ ? മരുന്നുകള്‍ ആഹാരത്തിന് മുന്‍പ് കഴിക്കുമ്പോൾ വേഗത്തില്‍ ആഗിരണം നടക്കുന്നു. ഉദ്ദേശിച്ച ഗുണം വേഗത്തിൽ തന്നെ ലഭിക്കുന്നു. എന്നാല്‍ ചില മരുന്നുകള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ വയര്‍ എരിച്ചില്‍, പുളിച്ചുതികട്ടല്‍, ഓക്കാനം പോലുള്ള പലതരം ദൂഷ്യഫലങ്ങള്‍ക്കും കാരണമാകും . ഇത്തരം മരുന്നുകൾ ആഹാരത്തോടൊപ്പമോ ആഹാരത്തിനുശേഷമോ ആണ് കഴിക്കാന്‍ പറയുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് വേദനാസംഹാരികള്‍.
ഇവ വെറും വയറ്റിൽ കഴിച്ചാൽ ചിലപ്പോൾ ശരീരം കുഴഞ്ഞു പോവുക വരെ സംഭവിക്കാം. മറ്റ് ചില മരുന്നുകള്‍ ആഹാരത്തോടൊപ്പം ചേരുമ്പോഴാണ് കൂടുതലായി ആഗിരണം ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന്, വൈറ്റമിന്‍ എ യുടെ കുറവിന് ഉപയോഗിക്കുന്ന ഗുളികകള്‍. ആഹാരത്തിന് മുന്‍പ് കഴിക്കേണ്ട മരുന്നുകള്‍ ആഹാരത്തിന് അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ മുന്‍പെങ്കിലും കഴിച്ചിരിക്കണം. ചില മരുന്നുകളുടെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കുന്നതിനാണ് ആഹാരത്തിന് ശേഷം കഴിക്കാന്‍ പറയുന്നത്. ഇത്തരം മരുന്നുകള്‍ ആഹാരം കഴിച്ച ഉടനെ അല്ലെങ്കില്‍ അര മണിക്കൂറിനുള്ളില്‍ കഴിക്കണം. ഉപകാരപ്രദമായ ഈ അറിവ് ഷെയർ ചെയ്ത് എല്ലാ സുഹൃത്തുക്കളിലും എത്തിക്കൂ… (കടപ്പാട്)