വെയിറ്റ് കുറച്ച് കിടലൻ ലുക്കിൽ യുവ നടി ശാലിൻ സോയ, നടിയുടെ കിടു ഫോട്ടോസ് വയറൽ 😍

596


സീരിയലുകളിലൂടെ അഭിനയരംഗത്തു ചുവടുവെക്കുകയും, അതിനു ശേഷം അനവതി ചലച്ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ശാലിൻ സോയ. നർത്തകിയായും, അവതാരകയയും ശാലിൻ പ്രശസ്തമായിട്ടുണ്ട് . ദീപ റാണി എന്ന കതപാത്രമായി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫിലൂടെ ആണ് ശാലിൻ ആദ്യമായി പ്രേക്ഷകരുടെ അടുതെത്തുന്നത് . ശേഷം ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമാലോകത്തേക്ക് അരങ്ങേറിയത്. ഇതുവരെ മുപ്പതോളം ചിത്രങ്ങളിൽ ചെറുതും വലുതും ആയ അനവതി വേഷങ്ങൾ താരം അഭിനയിക്കുകയും ചെയ്തു . ശാലിൻ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ഒമർ ലുലു സംവിധാനം നിർവഹിച്ച ധമാക്ക ആയിരുന്നു .

ഈയിടെ ശാലിൻ ശരീരഭാരം നന്നായി കുറച്ചുകൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയിരുന്നു. 68 കിലോയിൽ നിന്നു വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് 55 കിലോയിൽ എത്തുവാൻ താരത്തിന് കഴിഞ്ഞു . ശാലിൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന ഫോട്ടോസ് വയറൽ ആയിരിക്കുകയാണ് . സെലീന ഗോമസിന്റെ ലുക്കിൽ ഡ്രസ്സ്‌ ധരിച്ചുള്ള ഒരു ഫോട്ടോയാണ് ശാലിൻ ഇട്ടിരിക്കുന്നത് . താൻ ഒരു സെലീന ഗോമസ് ഫാൻ ആയതുകൊണ്ട്, തനിക്ക് അച്ഛൻ വാങ്ങി തന്ന സെലീന ഗോമസ് മോഡൽ സ്കർട്ട് തന്റെ തടി കാരണം ഉപയോഗിക്കുവാൻ സാധിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ ആ ഡ്രസ്സ്‌ ഉപയോഗിക്കുവാൻ കഴിയുന്നുണ്ട് എന്നാണ് ശാലിൻ പറയുന്നത്.