ഏഴു വര്‍ഷത്തിനിടെ സ്ഥാനം കണ്ടത് 800 കിണറുകള്‍ക്ക്…

കത്തുന്ന വേനലും വരള്‍ച്ചയും മൂലം കടുത്ത ജലക്ഷാമം കൊണ്ട് നട്ടം തിരിയുന്നവര്‍ക്ക് ആശ്വസമാകുകയാണ് ചാലക്കുടി രണ്ടുകൈ വലരിയില്‍ ബിബിന്‍ എന്ന യുവാവ്. രണ്ടു ഓലക്കഷണവുമായി വന്നു ഇരുപത്തിനാലു കാരനായ ബിബിന്‍ സ്ഥാനം കണ്ടാല്‍ പിന്നെ സംശയിക്കേണ്ട കാര്യമില്ല
കിണറ്റില്‍ വറ്റാത്ത വെളളം കിട്ടും. ബിബിന്‍ വെറും കൈയോടെ വന്നു കുറ്റിയടിച്ചാലും പാഴാകാറില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത് . ഏഴു വര്‍ഷത്തിനുള്ളില്‍ എണ്ണൂറിലേറെ കിണറുകളുടെ സ്ഥാനമാണു ബിബിന്‍ നിര്‍ണിയിച്ചത്. ഇവയില്‍ തൊണ്ണൂറ്റിയെട്ടു ശതമാനത്തിലും ഇപ്പോഴും വെള്ളമുണ്ട്.

വെള്ളമുള്ള സ്ഥലങ്ങള്‍ക്കു മുകളിലൂടെ നടന്നാല്‍ സ്വഭാവികമായും ഓല മറിഞ്ഞു വീഴുമെന്നാണ് ബിബിന്‍ പറയുന്നു. എത്ര ഉയരത്തിലാണോ വെള്ളമുളളത്, അത്രയും വേഗം ഓല മറിയും. തേങ്ങ ഉപയോഗിച്ചും സ്ഥാനം കാണും. വെള്ളമുള്ള തേങ്ങ ഉള്ളം കൈയിൽ വച്ചു നടന്നാല്‍, ഭൂമിക്കടിയില്‍ വെള്ളമുള്ള സ്ഥാനത്തു വരുമ്പോള്‍ കൈയിൽ നിന്നു താഴെപ്പോകുമെന്നു ബിബിന്‍ പറയുന്നു.
കോതമംഗലത്തു വൈദികനൊപ്പമുണ്ടായിരുന്ന കാലത്തു സ്വായത്തമാക്കിയ അറിവു കൊണ്ടാണ് ഈ ചെറുപ്പക്കാരന്‍ സ്ഥാനനിര്‍ണയത്തില്‍ വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്. പെന്‍ഡുലം ഉപയോഗിച്ചും സ്ഥാനം കാണാറുണ്ട്. ഇതിനൊപ്പമാണ് ഓലക്കഷണങ്ങള്‍ ഉപയോഗിച്ചുള്ള സ്ഥാനനിര്‍ണയം.

രണ്ടു ഓലക്കഷണങ്ങള്‍ എടുത്ത് അഗ്രം കൂട്ടിക്കെട്ടും. വി ആകൃതിയിലുള്ള ഓലക്കെട്ടിന്റെ രണ്ട് അറ്റങ്ങളും െകെയില്‍ പിടിച്ചു വെള്ളമുള്ള സ്ഥലങ്ങള്‍ക്കു മുകളിലൂടെ നടന്നാല്‍ സ്വഭാവികമായും ഓല മറിഞ്ഞു വീഴുമെന്നുന്നാണ് ബിബിന്‍ പറയുന്നു.എത്ര ഉയരത്തിലാണോ വെള്ളമുളളത്, അത്രയും വേഗം ഓല മറിയും.തേങ്ങ ഉപയോഗിച്ചും സ്ഥാനം കാണും. വെള്ളമുള്ള തേങ്ങ ഉള്ളം കൈയിൽ വച്ചു നടന്നാല്‍, ഭൂമിക്കടിയില്‍ വെള്ളമുള്ള സ്ഥാനത്തു വരുമ്പോള്‍ കൈയിൽ നിന്നു താഴെപ്പോകുമെന്നാണ് ബിബിൻ പറയുന്നത് തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലാണു പ്രധാനമായും സ്ഥാനനിര്‍ണയം നടത്തുന്നത്. വാഹനക്കൂലിയുടെ അടിസ്ഥാനത്തില്‍ നാമമാത്രമായ കൂലിയാണു ബിബിൻ ഈടാക്കുന്നത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമംങ്ങളിൽ വാര്‍ത്ത പ്രചരിച്ചതോടെ ഈ സിവില്‍ എന്‍ജീനിയറിങ് വിദ്യാര്‍ഥിക്കു നിലംതൊടാതെ ഓട്ടത്തിലാണ്.

Leave a Comment

Your email address will not be published.