എന്നെ ഒഴിവാക്കിയത് നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ.. തുറന്നടിച് നടി തപ്‌സി..

400

നടി തപ്‌സി പന്നു കഴിഞ പത്ത് വർഷത്തോളമായി ഇന്ത്യൻ സിനിമരംഗത്തു  തന്റേതായ സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് . തെലുഗ് ചിത്രത്തിൽ ആയിരുന്നു നടിയുടെ അരങ്ങേറ്റം   തുടർന്നു ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച തപ്‌സി ഇപ്പോൾ ബോളിവുഡിലെ തിരക്കുള്ള നടിമാരിൽ ഒരാൾ ആണ് . ഡബിൾസ് എന്ന മലയാളം സിനിമയിൽ മമൂട്ടിയുടെ നായികയായി തപ്‌സി അഭിനയിച്ചിട്ടുണ്ട്.

തന്റെ കരിയറിന്റെ ആത്യകാലങ്ങളിലും, അല്ലാതെയും നേരിടേണ്ടി വന്നിട്ടുള്ള അവഗണങ്ങളെ കുറിച്ച് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തപ്‌സി തുറന്നുപറയുകയുണ്ടായി . നായകന്റെ ഭാര്യക് തന്നെ  ഇഷ്ടപെടാത്തതിന്റെ പേരിൽ സിനിമയിൽ നിന്ന് ഒഴിവാക്കിയുണ്ടെന്ന് തപ്‌സി അതിൽ വെളിപ്പെടുത്തുകയുടായി ഇപ്പോൾ സമൂഹമാധ്യങ്ങളിൽ  തപ്‌സി പറഞ്ഞ വാക്കുകൾ ചർച്ചയായി കൊണ്ടിരിക്കുകയാണ്.

തപ്‌സിയുടെ വാക്കുകൾ ഇങ്ങനെയാണ് , ‘കരിയറിന്റെ ആത്യകാലം മുതൽ  തന്നെ വളരെ വിചിത്രമായ ചില കാര്യങ്ങൾ ഞാൻ നേരിട്ടു. എന്നെ കാണാൻ ഭംഗി ഇല്ല  എന്നതിന്റെ പേരിലും മറ്റും,ഞാൻ അഭിനയിക്കേടിയിരുന്ന സിനിമയിലെ നായിക വേഷം എനിക്ക് നഷ്ടമായി, അതിന്റെ കാരണം ആ സിനിമയിലെ നടന്റെ ഭാര്യക്ക് എന്നെ ഇഷ്ടമായില്ല എന്ന ഒറ്റ കാരണം കൊണ്ടാണ് .അതുപുപോലെ എന്റെ ഒരു സിനിമാക് വേണ്ടി ഞൻ ഡബ്ബിങ് ചെയുന്നതിനു ഇടയിൽ എന്റെ ശബ്ദം ശെരിയല്ല എന്നും , നായകന് എന്റെ ഡയലോഗ് ഇഷ്ടനായിലെന്നും  അതിനാൽ ഞാൻ അത് തിരുത്തണം എന്നും  പറഞ്ഞു.
എന്നാൽ മാറ്റാൻ ഞാൻ സമധിക്കാതെ ഇരുന്നപ്പോൾ  എനിക്ക് പകരം വേറെയൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കൊണ്ട് അത് മാറ്റി റെക്കോർഡ് ചെയ്യിപ്പിച്ചു . നായകന്റെ കഴിഞ്ഞ സിനിമ ഓടാത്തതുകൊണ്ട്, നായികയായ എന്റെ പ്രതിഫലം വെട്ടി കുറച്ച് സിനിമയുടെ ബജറ്റ് നിയന്ത്രിക്കേണ്ടതുണ്ട് എന്ന് ഒരു കാലത്ത് എന്നോട് ആ സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്ന അവസ്ഥ വരെ വന്നിട്ടുണ്ട് .

Tapsse-ptl-gd-gd-stills

എന്റെ ഇൻട്രോ സീൻ മാറ്റണമെന്ന് താല്പര്യം കാണിച്ച  ചില നായകന്മാരുണ്ടായിരുന്നു. അതിനു കാരണം, അവരുടെ ഇൻട്രോ സീനുകളെ എന്റെ സീൻസ്  മറികടക്കുമെന്ന് അവർക്ക് തോന്നിയത്രേ. എന്റെ കണ്ണ് മുന്നിൽ സംഭവിച്ച കാര്യങ്ങളാണിവ, ഞാൻ കാണാത്തതും  എനിക്ക് അറിയാത്തതും ആയ  കാര്യങ്ങൾ പിന്നിൽ എത്രയുണ്ടെന്ന് അറിയില്ല..’, തപ്‌സി ഇന്റർവ്യൂ ഇൽ  പറഞ്ഞു