ആഗ്രഹിച്ചു നേടിയ ജോലി 22 ആം വയസ്സിൽ ഉപേക്ഷിച് അഭിനയിക്കാൻ ഇറങ്ങി..! പ്രിയ താരം മീനാക്ഷി രവീന്ദ്രൻ

മഴവിൽ മനോരമയിൽ സമ്പ്രക്ഷണം ചെയ്ത  റിയാലിറ്റി ഷോ നായിക നായകനിലൂടെ  മലയാളികൾക്ക് പരിചിതം ആയ  താരമാണ് മീനാക്ഷി രവീന്ദ്രൻ. ചിരിപ്പിച്ചും രസിപ്പിച്ചും ചിന്തിപ്പിച്ചുമെല്ലാം മത്സരത്തിൽ മുഴുവൻ  മീനാക്ഷി പ്രേക്ഷകരുടെ ശ്രെദ്ധ പിടിച്ചുപറ്റി . സെമി ഫൈനൽ വരെ മീനാക്ഷി എത്തുകയും ചെയ്തു. ശേഷം  മഴവിൽ മനോരമയിലെ തന്നെ ഉടൻപണം എന്ന പരിപാടിയിൽ അവതരികയായും  എത്തി .   ഉടൻപനത്തിൽ എത്തിയതോടെ  താരത്തിനു ഒരുപാട് ആരാധകർ ആണ് കിട്ടിയത് . ഡൈയ്നും മീനാക്ഷിയും തമ്മിലുള്ള കോംബോ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു . എന്നാൽ ടെലിവിഷൻ രംഗത്ത് എത്തുന്നതിന് മുമ്പുള്ള മീനാക്ഷിയെ കുറിച്ച് ആർക്കും അധികം  അറിയില്ല.

വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ താരം അത് വെളിപ്പെടുത്തുകയുണ്ടായി.   ‘അഭിനയവും അതോടൊപ്പം  തന്നെ ഒരു വലിയ ആഗ്രഹമായിരുന്നു ഫ്ലൈറ്റിൽ കാബിൻ ക്രൂ മെമ്പർ ആവുക എന്നത്. കുട്ടികാലം മുതൽ നൃത്തം പഠിക്കുന്നുണ്ട് താരം . പഠിക്കുന്ന സമയത്ത് നാടകത്തിലും  യൂത്ത് ഫെസ്റ്റിവുകളിലും പങ്കെടുത്ത പരിചയം മാത്രമേ ഉണ്ടായിരുന്നോള്ളു. 19 ആം വയസ്സിൽ ക്യാമ്പസ് ഇന്റർവ്യൂ വഴി സ്‌പൈസ് ജെറ്റിൽ കാബിൻ ക്രൂ മെമ്പറായി ജോലി കിട്ടി. നായികാ നായകനിൽ പങ്കെടുക്കുമ്പോൾ ആദ്യമൊക്കെ ഒരു മാസം ലീവ് എടുക്കുമായിരുന്നു .അതിനു ശേഷം അത്  തുടരാൻ ആകില്ലായെന്ന് മനസ്സിലാക്കി ചെറുപ്പം  മുതൽ ആഗ്രഹിച്ചു  നേടിയ ജോലി 22 ആം വയസ്സിൽ ഉപേക്ഷിച്ചു .


ജോലി നിർത്തുന്ന  കാര്യം പറഞ്ഞപ്പോൾ വീട്ടുകാരും ആയി  ആലോചിച്ച് നല്ല ഒരു തീരുമാനം  എടുക്ക്  എന്നാണ് പറഞ്ഞത്. എന്റെ ആഗ്രഹങ്ങൾക് ഒന്നും  അവർ എതിര് നിന്നിട്ടില്ല.   എനിക്ക് എന്നിൽ  നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ജോലി ഉപേക്ഷിക്കാനുള്ള  തീരുമാനം എന്നെ സംബന്ധിച്ചിടത്തോളം പോസിറ്റീവായിരുന്നു. ഉടൻ പണത്തിൽ വന്നതോടെ ഒരുപാട് പേർ തിരിച്ചറിയാൻ തുടങ്ങി. മാലിക്ക്, മൂൺവാക്ക്, ഹൃദയം തുടങ്ങിയ സിനിമകളും ചെയുവാൻ  ചെയ്തു..’, മീനാക്ഷി പറഞ്ഞു.