ഡിവോഴ്സിന് ശേഷം പിന്നെ ഒരു വിവാഹം കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി മമ്ത മോഹൻദാസ്…

മംമ്ത മോഹൻദാസ്- ശ്രെദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരു നടിയാണ് . മംമ്തയുടെ മലയാള സിനിമയിലേക് ഉള്ള കടന്നുവരവ് സംവിധായകൻ ഹരിഹരൻടെ മയൂഗം എന്ന ചിത്രത്തിലൂടെ ആണ്. ഏതു കഥാപാത്രങ്ങളും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള താരമാണ് മംമ്ത. അതിനാൽത്തന്നെ മുൻ നിര നായിക പട്ടികയിൽ ഇടം നെടുവാൻ താരത്തിന് സാധ്യമായി . അഭിനയത്തിന് പുറമെ മികച്ച ഒരു ഗായിക കൂടിയായ നടി ഒട്ടുമിക്യ തേനിദ്യൻ ഭാഷകളിലും അഭിനയിച്ചിട്ടുടെങ്കിലും മലയാളത്തിൽ ആണ് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്‌തത്. കുടുംബജീവിതം അത്ര വിജയകരമായി അല്ലാത്ത നടിയുടെ ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികളും നേരിടേണ്ടി വന്നു .

2010ൽ ക്യാൻസർ മഹാമാരിയുടെ പിടിയിൽ അകപ്പെടുകയും ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു . ഇപ്പോഴും അതുമായി ബന്ധപ്പെട്ട ചികിത്സക്ക് വേണ്ടി താരം അമേരിക്കയിൽ ആണ് താമസിക്കുന്നത് . സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എന്നും വയറൽ ആണ് . 2011ൽ മംമതയുടെ വിവാഹം കഴിഞ്ഞെങ്കിലും ഒരുവർഷം കൊണ്ട് ഡിവോഴ്സ് ആവുകയും ആണ് ഉണ്ടായത് . താരം പിന്നീട് മറ്റൊരു വിവാഹം കഴിച്ചിട്ടില്ല. ഇപ്പോൾ താരം അതിനു മറുപടിയുമായി മുന്നോട്ടെത്തിയിരിക്കുകയാണ് .

ഒരു ഓൺലൈൻ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലെ മംമ്തയുടെ വാക്കുകൾ ഇപ്രകാരം ആണ്; എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഒരു പരിധിവരെ തീരുമാനിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തികളിൽ ഒരാളാണ് ഞാൻ.വ്യക്തിപരമായ ജീവിതത്തിലായാലും എന്റെ സിനിമ ജീവിതത്തിലായാലും. ഇപ്പോൾ ഒരുപാട് ഓർമകളും അനുഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന ജോലിയിലാണ് ഞാൻ. ഭാവിയിൽ അത് മാത്രം ആയിരിക്കും കൂടെ ഉണ്ടാവുക എന്ന് അറിയാം.ജീവിതത്തിൽ കുറച്ചു കൂടി ഒരു ക്ലാരിറ്റി ലഭിക്കുന്ന സമയം ഒരു പങ്കാളി കൂടി ആവാം. എന്നാണ് താരത്തിന്റെ ഇപ്പോളത്തെ വാക്കുകൾ