കല്യാണത്തെപ്പറ്റി ചിന്തിക്കുന്നുണ്ട്..എനിക്ക് കുറച്ച് കണ്ടീഷനുണ്ട്..!! മഡോണ സെബാസ്റ്റ്യൻ..

2695

മലയാളി യുവാകൾ ആഘോഷമാക്കിയ പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക് പ്രിയകരി ആയ നടി ആണ് മഡോണ സെബാസ്റ്റ്യൻ. ഒരു നടിക്കു അപ്പുറം നാലൊരു പാട്ടുകാരി കൂടി ആണ് മഡോണ.

തന്റെ ചെറുപ്പകാലം  മുതലേ മഡോണ സംഗീതം പഠിക്കുന്നുണ്ട്. കർണാടിക് സംഗീതവും വെസ്റ്റേൺ സംഗീതവും ഒരുപോലെ അറിയാവുന്ന നടിയാണ്  മഡോണ. കപ്പ ടിവിയുടെ മ്യൂസിക് മോജോ എന്ന പരിപാടിക്ക് വേണ്ടി അനവതി  മലയാള സംഗീത സംവിധായകർക്കും ഗായകർക്കും വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് മഡോണ.

ശേഷം നിരവതി  ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ  തിളങ്ങിയ താരം ഇടയ്ക്ക് പല വിവാദ പരാമർശംങ്ങളും  നേരിട്ടു. ഇപ്പോഴിതാ തന്റെ  വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മഡോണ. മഡോണ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ  ഇങ്ങനെ; “വീട്ടുകാര്‍ കല്യാണത്തക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിന് മുമ്പ് എന്റേതായ ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.

ഇനി ചിലപ്പോള്‍ നാളെ തന്നെ കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ അങ്ങനെയും ചെയ്യും. പാര്‍ട്ണര്‍ക്കും എന്റെ അതേ സ്വഭാവമാണെങ്കില്‍ നന്നായിരിക്കും. ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം. നിയന്ത്രണങ്ങളൊന്നും വെക്കാത്ത ഒരാള്‍.

ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ ചെയ്യണം. ഫാം തുടങ്ങണമെന്നുണ്ട്. കുറച്ച് കാശുണ്ടാക്കി മൂന്നാല് ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും, ചെടികളുമൊക്കെ നടന്നം ശുദ്ധവായു ശ്വസിച്ച് പ്രകൃതിയിലേക്കിറങ്ങണം”. ഇതെലാം ആണ് താരത്തിന്റെ മനസിലെ ആഗ്രഹങ്ങൾ