മോഡലിംഗ് രംഗത്തേക്ക് വന്നപ്പോൾ നേരിട്ടത് പ്രതിസന്ധികൾ മാത്രം..! വിശേഷങ്ങൾ പറഞ്ഞ് മലയാളി മോഡൽ നേഹ റോസ്..

മോഡലിംഗിലൂടെ  പ്രശസ്തമായ  താരമാണ് നേഹ റോസ്. തിരുവല്ല സ്വദേശി ആയ നേഹ ഗ്ലാമർസ് ഫോട്ടോഷോട്ട്കളെ ഇന്നും വിമർശിക്കുന്ന മലയാളി സമൂഹത്തിനു മുന്നിലേക്കാണ് കടന്നുവന്നത്. സാധാരണ മോഡലിംഗ് ഫോട്ടോഷൂട്ടുകളിൽ നിന്നും മാറി കൂടുതലും  ബോൾഡ് ആൻഡ് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ആളാണ് നേഹ റോസ്.

ഇതിനോടകം നിരവധി ഹ്രസ്വ ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ച താരം ബിഗ് സ്ക്രീനിലും അരങ്ങേറി.സാധാരണ കുടുംബത്തിൽ ജനിച്ച നേഹ. പിന്നീട് എംബിഎ പൂർത്തിയാക്കിയ ശേഷം ബംഗളൂരിൽ മൾട്ടി നാഷണൽ കമ്പനിയിൽ എച്ച് ആർ എക്സിക്യൂട്ടീവ് ജോലി ചെയ്തു. ജോലിയോടൊപ്പം തന്നെ മോഡലിംഗ് ഉം ചെയ്തിരുന്നു.
എന്നാൽ പിന്നീട് ജോലി രാജിവെച്ചു നേഹ പൂർണ്ണമായും മോഡലിംഗ് രംഗത്തു  സജീവമായി.ആദ്യമായി മോഡലിംഗ് രംഗത്തു വന്നപ്പോൾ താരം ഒരുപാട് പ്രതിസദികൾ നേരിട്ടു. അവസരങ്ങൾ അന്വേഷിച്ചു അലഞ്ഞപ്പോൾ പലരും മുഖം തിരിച്ചു. പിന്നീട് ചെറിയ ഫാഷൻ ഷോകൾ ചെയ്തു. 2013ൽ മിസ് ബാംഗ്ലൂർ സൗന്ദര്യ മത്സരത്തിൽ ഫൈനലിസ്റ്റ് ആയി.
ശേഷം  നിരവധി ഫാഷൻ ഷോകൾ പരസ്യങ്ങൾ എന്നിവയിലൂടെ നേഹ മുന്നിട്ട് നിന്നു. ഒരു ഫാഷൻ ഷോയ്ക്കു ഇടയിൽ ബാക്സ്റ്റേജ് ഇൽ നിന്നും വീണ നേഹക്കു ഇടതു കണ്ണിൽ മാരകമായ പരുക്കേൾക്കുകയും തുടർന്നു മോഡലിംഗ് രംഗത്തു നിന്നും ഒരു ഇടവേള എടുക്കുകയും ഉണ്ടായി.
പിന്നീട്  എച്ച് ആർ ജോലിയിൽ തിരികെ കയറിയ നേഹ പൂർവാധികം ശക്തിയിൽ തന്നെ ഫാഷൻ ലോകത്തേക് കടന്നുവന്നു. പലരും മടിച്ചുനിൽക്കുന്ന കോണ്ടം പരസ്യത്തിൽ വരെ നേഹ തിളങ്ങി നിന്നു. പിന്നീട് അങ്ങോടു തികച്ചും ബോൾഡ് ഉം ഗ്ലാമർസ് ഉം ആയ ഫോട്ടോഷോട്ട് ഉം പരസ്യങ്ങളും ചെയ്യാൻ മടികാണിക്കാത്ത നേഹ ഒരുപാട് ആരാധകരെയും സ്വന്തമാക്കി മുന്നോട് പോവുകയാണ്.