ടി വി എസ് ന്റെ സൂപ്പർ ബൈക്കിൽ ‘സ്റ്റൈലിഷ് ആയി നടി സാധിക വേണുഗോപാൽ ‘

537

ഇപ്പോളത്തെ ഒട്ടുമിക്യ ചെറുപ്പകാർക്കും സ്റ്റൈലിഷ് ബൈക്കുകൾ പ്രിയമാണ് . എന്നാൽ ഇപ്പോൾ അത്തരത്തിൽ പെൺകുട്ടികൾക്കും ബൈക്കുകൾ ഹരമായി മാറിയിരിക്കുകയാണ് . കേരളത്തിലെ വീതികളിൽ ചീറിപാഞ്ഞ് പോകുന്ന ബൈക്കുകളിൽ മിക്യതും ഇപ്പോൾ ഓടിക്കുന്നത് പെൺകുട്ടികളാണ് . ഇപ്പോൾ ബൈക്ക് ഇഷ്ടപെടുന്ന യുവാക്കളെ പോലെത്തന്നെ പെൺകുട്ടികളെയും ആകർഷിക്കുവാൻ വേണ്ടി ആണ് ബൈക്ക് നിർമാതകൾ ബൈക്ക്കൾ ഇറക്കുന്നത്.

മലയാളത്തിലെ നടിമാർ ചില സ്റ്റൈലിഷ് ബൈക്കുകളിൽ ഫോട്ടോഷൂട്ട് ചെയ്യുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ് . റെബേക്ക സന്തോഷ്, സ്വാസിക, അനാർക്കലി മരിക്കാർ എന്നിങ്ങനെ ഉള്ള താരനിര സ്റ്റൈലിഷ് ബൈക്കിൽ ഇരുന്നുള്ള ഫോട്ടോഷൂട്ടുകൾ ഇറക്കിയിട്ടുണ്ട് .ഇവർക്കെല്ലാം പിന്നാലെയാണ് സിനിമ-സീരിയൽ താരം സാധിക വേണുഗോപാലും തന്റെ ഏറ്റവും ലേറ്റസ്റ്റ് ആയ ഫോട്ടോഷൂട്ടിന് ഒരു ബൈക്ക് കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

ടി.വി.എസ് അപ്പാച്ചെയുടെ ബി.എസ് 6 മോഡൽ ആയ ആർ.ആർ 310 എന്ന സൂപ്പർ ബൈക്കിലാണ് സാധിക തന്റെ ഫോട്ടോഷൂട്ട് ചെയ്തത് . ഏകദെശം രണ്ടര ലക്ഷത്തിനുമേൽ ഓൺ-റോഡ് വില വരുന്ന ബൈക്ക് റേറ്റിംഗിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ബൈക്ക് മോഡലുകളിൽ ഒന്നാണ്. യുവസംവിധായകനും നിർമതവും ആയ മിഥുൻ ബോസിന്റെ, ബോസ് പ്രോഡക്ഷന്സ്ന് ആയിട്ടാണ് സാധിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അപ്പു ജോഷി എന്ന ഫോട്ടോഗ്രാഫറാണ്. നീല നിറത്തിലുള്ള ജീൻസും,ചുവപ്പ് നിറത്തിലുള്ള ടോപ്പും തൊപ്പിയും ധരിച്ച് കൂളിംഗ് ഗ്ലാസും വച്ചാണ് സാധിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സ്വന്തമായി തന്നെയാണ് ഈ ഫോട്ടോഷോട്ട് ഇൽ താരം മേക്കപ്പ് ഉം കോസ്റ്റുമും ചെയ്തിരിക്കുന്നത് . ഇതിന് മുമ്പും ബോസ് പ്രൊഡക്ഷൻസിന് വേണ്ടി സാധിക ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്.

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത പട്ടുസാരി എന്ന സീരിയൽവഴി ആണ് സാധികയ്ക്ക് സോഷ്യൽ മീഡിയയിൽ ഇത്രയധികം ആരാധകരെ ഉണ്ടാക്കി എടുക്ക്‌വാൻ സാധിച്ചത് . പ്രൊഫഷണൽ മോഡലിംഗ് രംഗത്ത് 2009 തൊട്ട് സജീവമായി തുടരുന്ന ഒരാളാണ് സാധിക. ഷോർട്ട് ഫിലിമുകളും, സീരിയലുകളും കൂടാതെ ചുരുക്കം ചില സിനിമകളിലും സാധിക ഭാഗമായിട്ടുണ്ട് .