പൂജ ഹെഗ്ഡ- മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി പിടിച്ച് പറ്റിയ ഒരു താരമാണ്. മിസ്കിൻ സംവിധാനം ചെയ്ത മുഖംമൂടി എന്ന സിനിമയിലൂടെ യുവ തമിഴ് നടൻ ജീവയെ നായകനാക്കി തെന്നിന്ത്യൻ ചലച്ചിത്രരംഗത്തേക് അരങ്ങേറിയ പൂജ ഹെഗ്ഡെ വലിയ രീതിയിൽ ജനപ്രീതി നേടി.
2010ഇൽ നടന്ന മിസ്സ് യൂണിവേഴ്സ് മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്ന പൂജ ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. അല്ലുഅർജുന്റെ നായികയായി രണ്ട് സിനിമകളിൽ അഭിനയിച്ച താരം ആ ചിത്രങ്ങളിൽ കൂടി തന്നെ ആണ് മലയാളികളുടെ പ്രിയങ്കരി ആയി മാറിയത്. എന്നാൽ തെന്നിന്ത്യൻ സിനിമാ മേഖലയ്ക്ക് എതിരെ വിമർശനവുമായി വന്നിരിക്കുകയാണ് പൂജ ഹെഗ്ഡ ഇപ്പോൾ.
ഒരു ഓൺലൈൻ മാധ്യമവും ആയി നടന്ന അഭിമുഖത്തിലാണ് പൂജ വിമർശനം ഉന്നയിച്ചിട്ടുള്ളത്.
താൻ അഭിനയിച്ച സിനിമയിലെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പൂജയുടെ ഈ വിമർശന മറുപടി. സ്ത്രീകളുടെ പൊക്കിളിനോടും കുട്ടി ഉടുപ്പുകളോടും വല്ലാത്ത ഒരു അഭിനിവേശം ആണ് സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് എന്നാണ് പൂജ പറഞ്ഞിരിക്കുന്നത്. പൂജയെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവതി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ മുന്നോട്ടു വന്നിരിക്കുന്നത്.