ആഹാ, വേദികയുടെ വീഡിയോ കലക്കി .. ‘ദിലീപ് ചിത്രത്തിലെ നായിക വേദികയുടെ മാലിദ്വീപ് ആഘോഷകഴ്ചകൾ’ മനം കവരുന്ന ഫോട്ടോസും വിഡിയോസും വൈറൽ.

സൂപ്പർഹിറ്റ് കോമഡി ചിത്രമായ ശൃംഗാരവേലൻ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ തെന്നിന്ത്യൻ സുന്ദരിയാണ് നടി വേദിക.ദിലീപ് ടെ നായികയായിട്ടാണ് താരം ആ സിനിമയിൽ അഭിനയിച്ചത്. രാഘവ ലോറൻസ് സംവിധാനം ചെയ്ത മുനി എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് വേദിക സൗത്ത് ഇന്ത്യയിൽ ഇത്രയേറെ ശ്രദ്ധനേടി തുടങ്ങിയത്. എന്നാൽ താരത്തിന്റെ ആദ്യ ചിത്രം മുനി ഇതല്ലായിരുന്നു.
വേദിക തന്റെ പുതിയ വിശേഷങ്ങൾ
സമൂഹമാധ്യമങ്ങളിൽ കൂടിയാണ് തന്റെ ആരാധകർക് പങ്കുവെക്കുന്നത്. വേദിക ഇപ്പോൾ കാജൽ അഗർവാൾ ഹണിമൂൺ ആഘോഷിക്കാൻ പോയ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് . മറ്റൊരു തെന്നിന്ത്യൻ താരമായ രാകുൽ പ്രീതും തന്റെ അവധി ആഘോഷിക്കാൻ ഇപ്പോൾ പോയിരിക്കുന്നത് മാലിദ്വീപിലാണ്‌.

ഒരേ സമയം സൗത്തിന്ത്യയിലെ മൂന്ന് താര സുന്ദരികളാണ് ഇപ്പോൾ മാലിദ്വീപിൽ തങ്ങളുടെ ഒഴിവ് സമയം ചിലവഴിക്കുന്നതെന്ന പ്രതേകതയുമുണ്ട്. സ്വിം സ്യുട്ടും സീ വെയറും ധരിച്ച് വീഡിയോസും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീച്ചിൽ നീന്തുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട് .

നടനും സംവിധായകനും ആയ അർജുൻ സംവിധാനം ചെയ്‌ത്‌ മുഖ്യവേഷത്തിൽ എത്തിയ മദ്രാസി എന്ന ചിത്രത്തിലൂടെ ആണ് വേദിക ആദ്യമായി സിനിമയിൽ എത്തുന്നത് .കന്നഡ,തെലുഗ്,ഹിന്ദി ഭാഷകളിലും വേദിക ഈ ചുരുങ്ങിയ നാകുകൾക്കൊണ്ട് അഭിനയിച്ചിട്ടുണ്ട്. ജയിംസ് ആൻഡ് ആലീസ്, വെൽക്കം ട്ടോ സെൻട്രൽ ജയിൽ, കസിൻസ് എന്നിവയാണ് വേദിക അഭിനയിച്ച മലയാളം സിനിമകൾ.