“നാദിര്‍ഷയുടെ മകള്‍” ഡിസൈൻ ചെയ്ത ഡ്രെസ്സിൽ തിളങ്ങി നമിത പ്രമോദ്, താരത്തിന്റെ ഫോട്ടോസ് വയറൽ

2354

മലയാളം ഫിലിമിൻഡസ്ട്രിയിലും, തെന്നിന്ത്യയിലും നിറസാനിധ്യം ആയ നടിയാണ് നമിത പ്രമോദ്. നവ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ രണ്ടുകയും നീട്ടി സ്വീകരിച്ചിരിക്കുന്നത് .ഈ ഫോട്ടോഷോട്ടിന്റെ പ്രേതെകത എന്തെന്നാൽ താരത്തിന്റെ സ്‌റ്റൈലിസ്റ്റ് ആയി വന്നിരിക്കുന്നത് നാദിര്‍ഷയുടെ മകള്‍ ആയിഷയാണ്. ലണ്ടന്‍ കോളജ് ഓഫ് സ്‌റ്റൈലിസ്റ്റ് സര്‍ട്ടിഫൈഡ് ആണ് താരപുത്രി.

നമിതയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിനു പിറകെ ആയിഷയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് . ആയിഷ സെലിബ്രിറ്റി ഷൂട്ട് ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്. മുൻപും ദുബായില്‍ ചെറിയ ചില ഷൂട്ടുകള്‍ ചെയ്തിരുന്നു എങ്കിലും ശ്രെദ്ധനേടുന്നത് നടി നമിതയുമായി ഉള്ള ഫോട്ടോ ഷൂട്ട് ചെയ്തു കൊണ്ടാണ്, ഇതിനു മുൻപ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാംസണ്‍ ലിയയെ വെച്ചും ദുബായിൽ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു ആയിഷ . പാര്‍ട്ടിവെയര്‍ ലെഹങ്ക ലുക്കും, കിടിലൻ വിന്റേജ് ലൂക്കിലും ഉള്ള ഡ്രസ്സ്‌ ആണ് നമിതയ്ക്ക് വേണ്ടി ആയിഷ തയാറാക്കി നൽകിയത് .

ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ് . എന്നാൽ അവിചാരിതമായാണ് ഈ ഷൂട്ടിലേക്ക് തങ്ങൾ എത്തിയത് എന്നും, ഞങ്ങള്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാർ ആയ ജീസും, സാംസണും ഒക്കെ ഒന്നിച്ചപ്പോൾ ഷൂട്ട് വളരെ മനോഹരമായെന്നും ആയിഷ പറഞ്ഞു . ആയിഷ പ്രേക്ഷകര്‍ക്ക് സുപരിചിതയാത് നമിതയുടെ ഇന്‍സ്റ്റഗ്രാം പേജുകളിലൂടെയാണ് . അങ്ങനെതന്നെയാണ് ഈ ഷൂട്ട് വന്നപ്പോഴും തന്നെ ആളുകള്‍ തിരിച്ചറിഞ്ഞത് എന്ന് താരം പറയുന്നു…

നടി നമിത പ്രമോദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്റെ ആരാധകർ ഏറ്റെടുക്കാറുണ്ട് .
വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമരംഗത്തെ എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി അഭിനയിക്കാന്‍ നമിതയ്ക്ക് ഭാഗ്യം ലെഭിച്ചു . ജനപ്രിയ നായകന്‍ ദിലീപ് ഉം ആയുള്ള നമിതയുടെ സിനിമകൾ എല്ലാം വമ്പിച്ച വിജയം ആയിരുന്നു .

താരവും കുടുംബവും അടങ്ങുന്ന സന്തോഷ നിമിഷം പങ്കുവച്ചാണ് പുതിയ വീട്ടിലെ പാലു കാച്ചല്‍ വിവരം നടി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.താരം പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് അധികം നാൾ ആയിട്ടില്ല . മാര്‍ഗം കളി, അല്‍ മല്ലു എന്നീ സിനിമകൾ ആയിരുന്നു നമിതയുടേതായി ഏറ്റവും അവസാനം തീയേട്ടറുകളിൽ എത്തിയത്. വനിതാ മാസികയ്ക് നല്‍കിയ അഭിമുഖത്തില്‍ നടി തന്റെ ഹോം ടൂറും ചെയ്തിരുന്നു . അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബമാണ് നമിതയുടേത്.